ബോളിവുഡ് നടി സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം!നടിക്കും പോലീസിനും തിരിച്ചടി?

  • By: Desk
Subscribe to Oneindia Malayalam

മുംബൈ: ബോളിവുഡ് നടി സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ഈടിന്മേലാണ് കേസിലെ പ്രതിയായ വികാസ് സച്ച്ദേവിന് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.

മോദിയുടെ പ്രസംഗം കേട്ട് പരിഭാഷക വിയർത്തു! തെറ്റുകളുടെ പൂരം, കണ്ണുതള്ളി കണ്ണന്താനം...

ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...

നിയമവിരുദ്ധമായ വഴിയിലൂടെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കാണിച്ചാണ് വികാസ് സച്ച്ദേവ് കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നത്. അറസ്റ്റ് ചെയ്ത സമയത്ത് തനിക്കെതിരെ പരാതി നൽകിയിരുന്നില്ലെന്നാണ് ഇയാളുടെ പ്രധാന ആരോപണം. ഇതുകൂടാതെ വിമാനക്കമ്പനി ജീവനക്കാരോടും കാബിൻ ക്രൂവിനോടും നടി സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നില്ലെന്നും വികാസ് സച്ച്ദേവിന്റെ ജാമ്യഹർജിയിൽ പറഞ്ഞിരുന്നു.

സൈറാ വസീം...

സൈറാ വസീം...

വിമാനയാത്രയ്ക്കിടെ സഹയാത്രികൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ബോളിവുഡ് നടി സൈറാ വസീമിന്റെ ആരോപണം. ദില്ലിയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ എയർ വിസ്താര വിമാനത്തിൽ വച്ചാണ് അപമാനശ്രമമുണ്ടായത്. ഡിസംബർ പത്തിനായിരുന്നു സംഭവം.

വീഡിയോ...

വീഡിയോ...

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയായിരുന്നു സൈറ വസീം താൻ നേരിട്ട ദുരനുഭവം വിവരിച്ചത്. വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കകം മാധ്യമങ്ങളിൽ വാർത്തയായി. തുടർന്ന് ദേശീയ വനിതാ കമ്മീഷനടക്കം പ്രശ്നത്തിൽ ഇടപെട്ടു. ഇതിനു പിന്നാലെ സൈറ വസീം മുംബൈ പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.

അറസ്റ്റിൽ...

അറസ്റ്റിൽ...

സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സഹയാത്രികനായിരുന്ന വികാസ് സച്ച്ദേവയെ അതേദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രമുഖ വ്യവസായിയായ തന്റെ ഭർത്താവ് സംഭവത്തിൽ നിരപരാധിയാണെന്നായിരുന്നു വികാസിന്റെ ഭാര്യയുടെ വിശദീകരണം.

ജാമ്യവും...

ജാമ്യവും...

അറസ്റ്റിലായ വികാസ് സച്ച്ദേവയെ മുംബൈ കോടതി ഡിസംബർ 15 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം കോടതിയിൽ ജാമ്യഹർജി നൽകിയത്. പ്രതിയുടെ ഹർജി പരിഗണിച്ച കോടതി, 25000 രൂപയുടെ ഈടിന്മേലാണ് ജാമ്യം അനുവദിച്ചത്.

English summary
actress molestation case;accused gets bail.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്