Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ബാർജ് അപകടം: ഒരു മലയാളി മരിച്ചു, ആകെ കണ്ടെത്തിയത് 38 മൃതദേഹങ്ങള്‍, 37 പേര്‍ക്കായി തിരച്ചില്‍

മുംബൈ: മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി മരിച്ചു. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് അപകടത്തിൽപെട്ട പി305 ബാർജിൽ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന നേരത്തെ രക്ഷപെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജോമിഷ് ജോസഫിന്‍റെ മരണം വിവരം പുറത്ത് വരുന്നത്. ബാര്‍ജി ആകെ 29 മലയാളികളാണ് ഉണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദുരന്തത്തിൽ മരിച്ച 37 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് നാവികസേന അറിയിക്കുന്നത്. ഇതുവരെ 188 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഇനിയും 38 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവർത്തനത്തിന് ഉള്ളത്.

 cyclone

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

അതിശക്തമായി വീശിയടിച്ച ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മുബൈ തീര്‍ത്ത് നങ്കുരമിട്ടിരുന്ന പാപ്പാ 305 എന്ന ബാര്‍ജ് മുങ്ങിയത്. വലിയ തോതിലുള്ള തിരമാലകള്‍ വീശിയടിക്കുന്നതിനാല്‍ ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. ഐ‌എൻ‌എസ് കൊൽക്കത്ത, ഐഎന്‍എസ് കൊച്ചി തുടങ്ങിയ നാവികസേന കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ബാർജ് പ്രക്ഷുബ്ധമായ പ്രദേശത്ത് തുടർന്നതെന്ന് അന്വേഷിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. ബാർജിലെ ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പോലീസ് അപകട മരണ റിപ്പോർട്ട് (എ.ഡി.ആർ) രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Black fungus announced as epidemic

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+