ക്രിക്കറ്റ് കളിക്കിടെ കുട്ടികളുടെ തര്‍ക്കം; പതിനഞ്ചുകാരന്‍ ബാറ്റുകൊണ്ട് അടിയേറ്റ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ക്രിക്കറ്റ് കളിക്കിടെ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പതിനഞ്ചുകാരന്‍ ബാറ്റുകൊണ്ടുള്ള അടിയേറ്റ് മരിച്ചു. മുംബൈ ധാരാവി പോലീസ് സ്‌റ്റേഷനടുത്ത് കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കളിയുമായി ബന്ധപ്പെട്ട കുട്ടികളുടെ തര്‍ക്കം കാര്യമാവുകയും ദുരന്തത്തില്‍ അവസാനിക്കുകയുമായിരുന്നു.

ധാരാവിയില്‍ താമസിക്കുന്ന അമീര്‍ അന്‍സാരിയാണ് മരിച്ചത്. പതിനാറു വയസുള്ള സഹകളിക്കാരനാണ് ബാറ്റുകൊണ്ട് അടിച്ചതെന്ന് പോലീസ് പറഞ്ഞു. കളിക്കിടയില്‍ കുട്ടികള്‍ തമ്മില്‍ തര്‍ക്കിക്കുന്നതിനിടയില്‍ അന്‍സാരിയുടെ തലയ്ക്ക് ബാറ്റുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. ഉടന്‍ കുഴഞ്ഞവീണ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

cricket

പ്രോയപൂര്‍ത്തിയാകാത്ത കുട്ടിയുടെ മേല്‍ കൊലപതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അവധിക്കാലമായതിനാല്‍ ഗ്രൗണ്ടില്‍ രാവിലെ മുതല്‍ കളിനടക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ശരിയായ അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റുണ്ടാകൂ. കുറ്റം ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് ആരോപണമുണ്ടെങ്കിലും പതിനാറു വയസ് കഴിഞ്ഞാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇവരെ മുതിര്‍ന്നവരായി കണക്കാക്കി കേസെടുക്കാന്‍ സാധിക്കും. ദില്ലി ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി കേവലം മൂന്ന് വര്‍ഷത്തെ ശിക്ഷമാത്രം ലഭിച്ച് രക്ഷപ്പെട്ടതിനാലാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

English summary
Mumbai: 15-year-old boy dies after hit with bat on cricket field in Dharavi
Please Wait while comments are loading...