വിമാനം റാഞ്ചുമെന്ന് ഭീഷണി!! മൂന്ന് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത!! സുരക്ഷ ശക്തമാക്കി!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വിമാന റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വിമാനം റാഞ്ചാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഒരു സ്ത്രീയാണ് വിമാനം റാഞ്ചാന്‍ 23 അംഗ സംഘം പദ്ധതിട്ടിരിക്കുന്ന വിവരം അറിയിച്ചത്. ശനിയാഴ്ചയാണ് ഒരു സ്ത്രീ ഇക്കാര്യം അറിയിച്ച് മുംബൈ വിമാനത്താവളത്തിലേക്ക് മെയില്‍ അയച്ചത്. വിമാനം റാഞ്ചുന്നതിനെ കുറിച്ച് ആറ് പേര്‍ സംസാരിക്കുന്നത് അവര്‍ കേട്ടിരുന്നുവെന്ന് മെയിലില്‍ വ്യക്തമാക്കുന്നു.

mumbai airport

ഇക്കാര്യം ഉടന്‍ തന്നെ സിഐഎസ്എഫിനെ മുംബൈ പോലീസ് അറിയിക്കുകയായിരുന്നു. തീവ്രവാദ വിരുദ്ധ സേനയെയും വിമാനത്താവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിലും പാര്‍ക്കിങ് ഏരിയകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിമാനത്തവളങ്ങളില്‍ സന്ദര്‍ശക പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകളടക്കം സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിമാനക്കമ്പനികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌നിഫര്‍ ഡോഗുകളുടെ സേവനവും ലഭ്യമാക്കി. വിമാനത്താവളങ്ങളില്‍ പ്രത്യേക മോക്ക് ഡ്രില്ലും നടത്തി.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്നും യാത്രക്കാര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും അധികൃതര്‍ പറയുന്നു.

മെയില്‍ അയച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെയിലിന്റെ ഉള്ളടക്കത്തെ കുറിച്ചും അയച്ച വ്യക്തിയെ കുറിച്ചും അന്വേഷിച്ച് വരികയാണ്.

English summary
Mumbai, Chennai and Hyderabad airport have been put on hijack alert.
Please Wait while comments are loading...