കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യാതെ 451 കൊവിഡ് മരണങ്ങള്‍

  • By News Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട. മഹാരാഷ്ട്രയില്‍ തന്നെ ഭൂരിപക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. എന്നാല്‍ മുംബൈയില്‍ കൊവിഡ് ബാധയെ തുടര്‍ന്നുള്ള 400 ഓളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കണ്ടെത്തി.

സംഭവത്തില്‍ ബ്രിഹന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. 451 കൊവിഡ് മരണങ്ങള്‍ ബ്രിഹന്‍ കോര്‍പ്പറേഷന്‍ കുറച്ചു കാണിച്ചെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

corona

സംസ്ഥാന സര്‍ക്കാരിന് ബിഎംസി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 451 ല്‍ മൂന്ന് ആത്മഹത്യയടക്കം അസ്വഭാവികമായ മരണങ്ങളായാണ് കാണിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാരിന്റെ കണക്ക് പ്രകാരം മുംബൈയില്‍ ഇതുവരേയും കൊവിഡ് ബാധിച്ച് 2250 പേര്‍ മരണപ്പെട്ടിട്ടുണ്ട്.

ഐസിഎംആറിന്റെ വെബ്‌സൈറ്റിലെ കണക്കുകളുമായുള്ള താരതമ്യപ്പെടുത്തലിലാണ് കണക്കുകളിലെ വ്യത്യാസം സര്‍ക്കാരിന് മനസിലാവുന്നത്. സംസ്ഥാനത്ത് ഇതുവരേയും മരണപ്പെട്ടവരുടേയും കൊവിഡ് മുക്തി നേടിയവരുടേയും ചികിത്സയില്‍ തുടരുന്നവരുടേയും കണക്കുകള്‍ താരതമ്യപ്പെടുത്തിയപ്പോഴാണ് 451 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നത്.

രാജ്യത്ത് മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് രൂക്ഷമായി തുടരുന്നത്. രാജ്യത്തെ ആകെ രോഗ ബാധിതരില്‍ 58.29 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. മുംബൈയില്‍ ഇന്നലെ മാത്രം 1066 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ നഗരത്തില്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 59201 ആണ്. തിങ്കളാഴ്ച്ച മാത്രം 58 പേര്‍ ഇവിടെ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ മരണസംഖ്യ 2248 ആയിരിക്കുകയാണ്.

അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ് റെഡ് സോണില്‍ നിന്നും ഗ്രീന്‍ സോണിലേക്ക് നീങ്ങുകയാണെന്ന് ആശ്വസിക്കാവുന്നതാണ്.

വൈറസിനെ പിന്തുടരുകയെന്ന സമീപനമാണ് ധാരാവിയില്‍ കൊവിഡിനെ മറികടക്കാന്‍ സ്വീകരിച്ച നടപടിയെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ ദിഘവ്കര്‍ വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ കാത്തിരിക്കുന്നതിന് പകരം വൈറസിനെ പിന്തുടരുകയെന്നവഴിയാണ് ഇവര്‍ സ്വീകരിച്ചു പോന്നത്.

ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

English summary
Mumbai Corporation Missed reporting of 451 Coronavirus Death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X