കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവറെ മാത്രം പഴിച്ചിട്ട് കാര്യമില്ല; വണ്ടിയിടിച്ച് മരിച്ചാല്‍ ഉത്തരവാദിത്തം മരിച്ചയാള്‍ക്കും!!!

സീബ്രാലൈനില്‍ കൂടി മാത്രം റോഡ് മുറിച്ചു കടക്കണമെന്നു കോടതി

  • By Ankitha
Google Oneindia Malayalam News

മുബൈയ്: സീബ്രാ ക്രോസിംഗിലൂടെയല്ലാതേയോ സിഗ്നല്‍ അല്ലാതെയോ റോഡ്മുറിച്ചു കടന്ന് അപകടം സംഭവിച്ചാല്‍ ഡ്രൈവറെ മാത്രം കുറ്റകാരനായി കാണാന്‍ കഴിയില്ലെന്നു ബോംബെ മജിസ്‌ട്രേറ്റ് കോടതി. വാഹനാപകടത്തില്‍ കുട്ടി മരിച്ച സംഭവത്തില്‍ വിധി പറയുകയായിരുന്നു കോടതി. ഈ കേസില്‍ ഡ്രൈവര്‍ വിശാല്‍ വാല്‍മികി(26) നെ കോടതി വെറുതെ വിട്ടു.

Zebra Crossing

2012 ജനുവരി 23 നാണ് കോസിനാസ്പദമായ സംഭവം നടന്നത്.സഹോദരനോടൊപ്പം കടയില്‍ സധനം വാങ്ങാനായി പോയ കുട്ടിയെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിശാലിന്റെ വാഹനം ഇടിക്കുകയായിരുന്നു. കുട്ടിയെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ കുറെ ദൂരം പോയി. തുടര്‍ന്ന് തൊട്ടു പിന്നില്‍ വന്ന പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നല്‍ തൊട്ടടുത്ത ദിവസം തന്നെ കുട്ടി മരിക്കുകയായിരുന്നു.തുടര്‍ന്ന് ഡ്രൈവര്‍ വിശാല്‍ വാല്‍മികിനെ പൊലീസ് അറസ്റ്റു ചെയ്തു.ഈ കേസിലാണ് ബോംബെ മജിസ്‌ട്രേറ്റ് കോടതി ഇയാളെ കുറ്റ വിമുക്തനാക്കിയത്.

സീബ്രാ ക്രോസിലൂടെയല്ലാതെയൊ സിഗിനല്‍ സമയത്തൊ റോഡ് മുറിച്ചു കടന്നു അപകടം സംഭവിച്ചാല്‍ അത് ഡ്രൈവറിന്റെ പിഴവല്ലെന്നും കോടതി പറഞ്ഞു.

റോഡില്‍ കനത്ത ട്രാഫിക് ബ്ലോക്കുള്ള സമയമായിരുന്നുവെന്നും തന്റെ സഹോദരന്റ അശ്രദ്ധകൊണ്ടാണ് അപകടം സംഭവിച്ചതെന്നു കുട്ടിയുടെ സഹോദരന്‍ കോടതിയെ അറിയിച്ചിരുന്നു. കുട്ടിയുടെ സഹോദരന്റെ മൊഴിയും റോഡിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പ്രസ്ഥാപിച്ചത്.

English summary
If you cross a road at a point where there is no zebra crosing or a signal and get run over, the driver cannot be blamed for negligence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X