നടി കൃതികാ ചൗധരിയുടെ കൊലപാതകം; പ്രതി നടിയുടെ പരിചയക്കാരനെന്ന് സൂചന

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: നടി കൃതികാ ചൗധരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കൊലപാതകിയെ നടിക്ക് നേരത്തെ പരിചയമുള്ളയാളാകാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു. വീടിനകത്ത് ആരെങ്കിലും ബലം പ്രയോഗിച്ച് കടന്നതിന്റെ ലക്ഷണവും പോലീസ് കണ്ടെത്തിയില്ല.

നടിയുടെ അനുവാദത്തോടുകൂടി ഉള്ളില്‍ക്കടന്നയാള്‍ കൊലപാതകത്തിനുശേഷം രക്ഷപ്പെടുകയായിരുന്നു. കൃതിക മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും മയക്കുമരുന്ന് വില്‍പനക്കാരന് ഇതില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുന്‍പ് കൃതികയും കൊലപാതകിയും തമ്മില്‍ ബലപ്രയോഗം നടന്നതായി പോലീസ് വ്യക്തമാക്കി.

kritikachoudhary-9

കൃതികയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തിരുന്നു. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത നടി പുലര്‍ച്ചെ 2.30ന് ഫ് ളാറ്റിലെത്തിയെന്നാണ് വാച്ച്മാന്‍ നല്‍കുന്ന മൊഴി. നടിക്കൊപ്പം രണ്ട് പുരുഷന്മാരുമുണ്ടായിരുന്നു. ഇവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.

ജൂണ്‍ 12നാണ് നടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൃതിക വാടകയ്ക്ക് താമസിക്കുന്ന ഫ് ളാറ്റിലായിരുന്നു കൊലപാതകം. അര്‍ദ്ധ നഗ്നയായിരുന്ന മൃതദേഹത്തിന് നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടായിരുന്നു. വീട്ടുകാരില്‍നിന്നും കൊലപാതകിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാല്‍ അമ്മയ്‌ക്കോ സഹോദരനോ ആരെയും സംശയമുണ്ടായിരുന്നില്ല.


English summary
Mumbai model Kritika Chaudhary’s murderer may have been known to her, say cops
Please Wait while comments are loading...