കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; പ്രതിയെ കുടുക്കിയത് ടാക്സി ഡ്രൈവറുടെ ബുദ്ധി

  • By Desk
Google Oneindia Malayalam News

മുംബൈ: മോഡലായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ. യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്നും മോഡലിംഗ് രംഗത്ത് ചുവടുറപ്പിക്കാനായി മുംബൈയിൽ എത്തിയ മാനസി ദീക്ഷിത് എന്ന ഇരുപതുകാരിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.

പെൺകുട്ടിയുടെ സുഹൃത്തും വിദ്യാർത്ഥിയുമായ പത്തൊൻപതുകാരനാണ് കൊലപാതകത്തിൽ പിടിയിലായിട്ടുള്ളത്. മുംബൈ മാലാഡിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടാകുന്നത്.

19കാരൻ

19കാരൻ

മാൻസി ദീക്ഷിത്തിനെ കൊലപ്പെടുത്തിയ കേസിൽ പത്തൊൻപതുകാരനായ മുസമിൽ സെയ്ദാണ് അറസ്റ്റിലായത്. മാൻസിയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് ബോധംകെടുത്തി. പിന്നീട് മരണം ഉറപ്പാക്കാനായി കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളിലാക്കി ഉപേക്ഷിച്ച് കളയാനായിരുന്നു മിസമിലിന്റെ ശ്രമം.

ഇന്റർനെറ്റിൽ

ഇന്റർനെറ്റിൽ

ഇന്റർനെറ്റിലൂടെയാണ് മാൻസിയും മുസമിലും പരിചയത്തിലാകുന്നത്. മുസമിൽ സെയ്ദിനെ കാണാനായി അന്ധേരിയിലെ മുസമിലിന്റെ ബന്ധുവിന്റെ ഫ്ലാറ്റിൽ മാൻസി എത്തിയിരുന്നു. ഫ്ലാറ്റിൽ വെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും മുസമിൽ ചുറ്റികകൊണ്ട് മാൻസിയുടെ തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു.

സ്യൂട്ട് കേസിൽ

സ്യൂട്ട് കേസിൽ

മാൻസിയുടെ മരണം ഉറപ്പാക്കിയ ശേഷം സ്യൂട്ട് കേസിനുള്ളിൽ ഒളിപ്പിച്ച് തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു മുസമില്ലിന്റെ ശ്രമം. മൃതദേഹം കൊണ്ടുപോകാനായി
ഇയാൾ ടാക്സി വിളിച്ചു. മൃതദേഹവുമായി അന്ധേരിയിൽ നിന്ന് മാലാഡിൽ എത്തിയ ശേഷം മൈൻഡ് സ്പേസിൽ സ്യൂട്ട് കേസ് ഉപേക്ഷിക്കുകയായിരുന്നു.

സംശയം

സംശയം

മുസമില്ലിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. തുറസായ സ്ഥലത്ത് സ്യൂട്ട് കേസ് ഉപേക്ഷിച്ച ശേഷം മുസമിൽ ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിടുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടിരുന്നു. മാത്രമല്ല എയർപോർട്ടിലേക്ക് പോകണമെന്ന് പറഞ്ഞാണ് ഇയാൾ ഓൺലൈൻ ടാക്സി ബുക്ക് ചെയ്യുന്നത്.

കുറ്റസമ്മതം

കുറ്റസമ്മതം

ടാക്സി ഡ്രൈവർ അറിയിച്ചത് പ്രകാരം പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ച മാൻസിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോയെ പിന്തുടർന്നെത്തിയ പോലീസ് അയാളെ പിടികൂടി. സെയ്ദിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ശബരിമല വിഷയത്തില്‍ ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കും, സ്ത്രീകളെ തടയുന്നുശബരിമല വിഷയത്തില്‍ ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കും, സ്ത്രീകളെ തടയുന്നു

അന്ന് അടൂർ ഭാസിക്കെതിരെ പരാതി നൽകിയത് എന്തിനായിരുന്നു? കെപിഎസി ലളിതയ്ക്ക് നേരെ രൂക്ഷ വിമർശനംഅന്ന് അടൂർ ഭാസിക്കെതിരെ പരാതി നൽകിയത് എന്തിനായിരുന്നു? കെപിഎസി ലളിതയ്ക്ക് നേരെ രൂക്ഷ വിമർശനം

English summary
Student Allegedly Kills Mumbai Model After Fight, Stuffs Body In Suitcase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X