കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

43കാരിയായ അമ്മ മകള്‍ക്കൊപ്പം പത്താംക്ലാസ് പരീക്ഷ വിജയിച്ചു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: 93വയസുള്ള ജപ്പാന്‍ സ്വദേശിയായ അപ്പൂപ്പന്‍ ബിരുദം നേടിയകാര്യം കഴിഞ്ഞദിവസമാണ് മാധ്യമങ്ങളിലെത്തിയത്. പ്രായം പഠനത്തിന് തടസമല്ലെന്ന് തെളിയിച്ച അപ്പൂപ്പന്റെ പിന്നാലെ 43 വയസുള്ള വീട്ടമ്മ പത്താംക്ലാസ് വിജയിച്ച വാര്‍ത്തയെത്തുന്നത് മുംബൈയില്‍ നിന്നാണ്. പത്താംക്ലാസ് പരീക്ഷയെഴുതിയ മകള്‍ക്കൊപ്പമായിരുന്നു അമ്മയുടെ പഠനം.

സേവരിയിലെ വാഗേശ്വരി നഗറില്‍ താമസിക്കുന്ന സരിത സഗാദിയാണ് പത്താംക്ലാസ് പരീക്ഷയില്‍ അപൂര്‍വ വിജയം കരസ്ഥമാക്കിയത്. രണ്ടു മക്കളുടെ അമ്മകൂടിയായ സരിത 44 ശതമാനത്തോടെ പരീക്ഷ പാസായപ്പോള്‍ മകള്‍ 69 ശതമാനം മാര്‍ക്കുനേടി. സരിതയുടെ മൂത്തമകള്‍ ഹയര്‍ സെക്കന്ററി പരീക്ഷയിലും വിജയിച്ചു.

exam

മൂവരും ഒരുമിച്ചായിരുന്നു പഠനത്തിനുള്ള തയ്യാറെടുപ്പെന്ന് സരിത പറഞ്ഞു. മക്കളുടെ സഹായത്തോടെയായിരുന്നു സരതിയുടെ പഠനം. റിസല്‍ട്ടു വന്നപ്പോള്‍ സരിത മക്കളെ നിരാശപ്പെടുത്തിയുമില്ല. പിതാവ് മരിച്ചതിനാല്‍ നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നെന്ന് സരിത പറയുന്നു. അടുത്തിടെ ഭര്‍ത്താവാണ് പഠനം തുടരാന്‍ ഉപദേശിച്ചത്.

ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജോലി ചെയ്യുന്നയാളാണ് സരിതയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 8 ക്ലാസില്‍ നൈറ്റ് സ്‌കൂളില്‍ സരിത പഠനത്തിനായി ചേര്‍ന്നു. ക്ലാസിനു ചേര്‍ന്ന് കുറച്ചു ദിവസത്തോടെ പഠനം ഇഷ്ടപ്പെട്ടതിനാല്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പത്താംക്ലാസ് പരീക്ഷ പാസായതില്‍ ഏറെ സന്തോഷണുണ്ട്. തുടര്‍ന്ന് പഠിക്കുന്ന കാര്യം തീരുമാനിച്ചില്ലെന്ന് സരിത വ്യക്തമാക്കി.

English summary
Mumbai Mother Clears Class 10 Exams With Her Daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X