സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ശരദ് പവാറിനെ ചീത്തവിളിച്ചു! ആ ട്വീറ്റുകൾക്ക് പിന്നിൽ 39കാരൻ... പിടിയിലായി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച സോഫ്റ്റ് വെയർ എൻജിനീയർ പിടിയിൽ. മുംബൈ അന്ധേരി മിലിട്ടറി റോഡിൽ താമസിക്കുന്ന നിതിൻ സിഷോദെ(39)യെയാണ് മുംബൈ പോലീസിന്റെ സൈബർ സെൽ കഴിഞ്ഞദിവസം പിടികൂടിയത്.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

സാറാ ടെണ്ടുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച് രാഷ്ട്രീയ പാർട്ടികളെ അധിക്ഷേപിക്കുന്നതായി സച്ചിൻ ടെണ്ടുൽക്കറുടെ പേഴ്സണൽ അസിസ്റ്റന്റ് സൈബർ പോലീസിന് നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ സൈബർ പോലീസ് കഴിഞ്ഞദിവസം അന്ധേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

 സാറാ ടെണ്ടുൽക്കർ...

സാറാ ടെണ്ടുൽക്കർ...

സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുടെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിനെക്കുറിച്ച് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിഷയങ്ങളിൽ ശരദ് പവാറിനെയും എൻസിപിയെയും രൂക്ഷമായി വിമർശിക്കുന്ന ട്വീറ്റുകളായിരുന്നു സാറാ സച്ചിൻ എന്ന ഐഡിയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

വിശദീകരണം...

വിശദീകരണം...

മകളുടെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ട സച്ചിൻ ടെണ്ടുൽക്കറും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. ലണ്ടനിൽ പഠിക്കുന്ന മകളുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

എൻസിപി...

എൻസിപി...

എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെതിരായ രൂക്ഷവിമർശനങ്ങളാണ് വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ സച്ചിന്റെ മകൾ രാഷ്ട്രീയവിഷയങ്ങളിൽ ഇടപെടുന്നത് കണ്ടപ്പോഴേ ചിലർക്ക് സംശയം തോന്നി. തുടർന്ന് സാറ ടെണ്ടുൽക്കറുടെ ഐഡി വ്യാജമാണെന്ന് നിരവധി പേർ കമന്റിടുകയും ചെയ്തു.

പോലീസ്...

പോലീസ്...

സാറാ ടെണ്ടുൽക്കറുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് സച്ചിന്റെ പേഴ്സണൽ അസിസ്റ്റന്റ് സൈബർ പോലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്നാണ് സൈബർ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

സെക്കന്റ് ഹാൻഡ്...

സെക്കന്റ് ഹാൻഡ്...

ഐപി അഡ്രസ് ഉപയോഗിച്ച് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ നിതിൻ സിഷോദയെ അന്ധേരിയിൽ നിന്നാണ് പിടികൂടിയത്. സോഫ്റ്റ് വെയർ എൻജിനീയറായ ഇയാളിൽ നിന്ന് ലാപ്ടോപ്, രണ്ട് മൊബൈൽ ഫോണുകൾ, റൂട്ടർ, കമ്പ്യൂട്ടർ ആക്സസറികൾ തുടങ്ങിയവയും പിടിച്ചെടുത്തു.

വക്കീൽ...

വക്കീൽ...

നിതിൻ സിഷോദെയ്ക്ക് സെക്കന്റ് ഹാൻഡ് ലാപ്ടോപുകളും മൊബൈൽ ഫോണുകളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഇടപാടുകളുമുണ്ട്. അതിനാൽ മറ്റാരോ ഉപയോഗിച്ച ലാപ്ടോപിൽ നിന്നാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നതെന്നും, ഈ ലാപ്ടോപ് സിഷോദെ വാങ്ങിയതിനാലാണ് പോലീസ് അദ്ദേഹത്തെ പിടികൂടിയതെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ പറഞ്ഞത്. തന്റെ കക്ഷി നിരപരാധിയെന്ന് ബോധ്യപ്പെടുത്തിയിട്ടും പോലീസ് അദ്ദേഹത്തെ കേസിൽ കുടുക്കിയതാണെന്നും അഭിഭാഷകൻ ആരോപിച്ചു.

 വകുപ്പുകൾ...

വകുപ്പുകൾ...

വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ചതിന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പ്രതിയ്ക്കെതിരെ ഐടി ആക്ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി ഒമ്പത് വരെ റിമാൻഡ് ചെയ്തു.

ബിനോയ് കോടിയേരി അഴിക്കുള്ളിലാകുമെന്ന ഭയം! കേസ് ഒത്തുതീർപ്പിലേക്ക്... വ്യവസായികൾ സഹായിക്കും...

സോനു നിഗത്തിന്റെ ജീവൻ അപകടത്തിൽ! ഏതുനിമിഷവും അത് സംഭവിച്ചേക്കാം! ഇന്റലിജൻസ് മുന്നറിയിപ്പ്...

English summary
mumbai techie arrested for creating fake twitter account of sara tendulkar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്