കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീന ബോറ വധക്കേസ്, പോലീസ് കമ്മീഷണറെ തല്‍സ്ഥാനത്തു നിന്നു നീക്കി

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീന ബോറയെ കൊന്നുവെന്നതിനുള്ള തെളിവുണ്ടാക്കിയ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയയെ തല്‍സ്ഥാനത്തു നിന്നു നീക്കി. അഹമ്മദ് ജാവേദാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എന്നാല്‍, ഷീന ബോറ വധക്കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സംഘത്തെ മാറ്റില്ലെന്ന് കമ്മീഷണറായി ചുമതലയേറ്റ അഹമ്മദ് ജാവേദ് വ്യക്തമാക്കി.

ഷീന ബോറ വധക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ നല്‍കിയ പോലീസ് കമ്മീഷണറായിരുന്നു രാകേഷ് മരിയ. മരിയ നേരിട്ടാണ് ഷീന ബോറ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലായാണ് മരിയയെ മാറ്റിയത്. ഷീന ബോറ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് രാകേഷ് മരിയയെ മാറ്റിയത്. ഇത് പല സംശങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

rakesh-maria

എന്നാല്‍, കമ്മീഷണറെ മാറ്റിയതിനു മറ്റു ഒരു കാരണവും ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്തത് രാകേഷ് മരിയയായിരുന്നു. മറ്റു പ്രതികളെയും രാകേഷ് മരിയയുടെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ റായിഗഡില്‍ നിന്നു കണ്ടെത്തിയ മൃതദേഹം ഷീനയുടേതാണെന്ന് ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നത്.

English summary
Hours after announcing a crucial breakthrough in the Sheena Bora murder, Rakesh Maria, Mumbai's police chief, has been reassigned to a new job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X