കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി തേടിയെത്തിയ യുവതിയെ കൂട്ടുകാരനും സുഹൃത്തും പീഡിപ്പിച്ചു;സംഭവത്തില്‍ ആകെ ദുരൂഹത

മുംബൈ സ്വദേശിനിയായ മുപ്പതുകാരിയാണ് കൊറാമംഗല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

Google Oneindia Malayalam News

ബെംഗളൂരു: ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി നഗരത്തിലെത്തിയ യുവതിയെ കൂട്ടുകാരനും സുഹൃത്തും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. മുംബൈ സ്വദേശിനിയായ മുപ്പതുകാരിയാണ് കൊറാമംഗല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. താന്‍ സഞ്ചരിച്ച ടാക്‌സി കാറിലെ ഡ്രൈവറും അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.

മാര്‍ച്ച് 30നാണ് യുവതി ബെംഗളൂരുവിലെത്തിയത്. എന്നാല്‍ ഏപ്രില്‍ 11നാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. പരാതിയില്‍ നിരവധി ദുരൂഹതകളുണ്ടെന്നും, കേസ് അന്വേഷണവുമായി യുവതി സഹകരിക്കുന്നില്ലെന്നുമാണ് പോലീസിന്റെ പ്രതികരണം. പരാതി നല്‍കിയ ശേഷം മുംബൈയിലേക്ക് പോയ യുവതിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പോലീസ് പറയുന്നു.

ഹോട്ടലില്‍ മുറിയെടുത്തു...

ഹോട്ടലില്‍ മുറിയെടുത്തു...

ഇന്റര്‍വ്യൂവിനായി മാര്‍ച്ച് മുപ്പതിനാണ് മുംബൈ സ്വദേശിനിയായ യുവതി ബെംഗളൂരുവിലെത്തുന്നത്. തുടര്‍ന്ന് കൊറാമംഗലയിലെ ഹോട്ടലില്‍ മുറിയെടുത്തു. പരിചയമുള്ള ഒരു യുവാവാണ് ബെംഗളൂരുവില്‍ ഇന്റര്‍വ്യൂ തരപ്പെടുത്തിയതെന്നും, ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നഗരത്തിലെ മറ്റൊരു ഹോട്ടലിലെത്തിയതെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്.

കൂട്ടുകാരനും സുഹൃത്തും പീഡിപ്പിച്ചു...

കൂട്ടുകാരനും സുഹൃത്തും പീഡിപ്പിച്ചു...

ഇന്റര്‍വ്യൂവിനായി മറ്റൊരു ഹോട്ടലിലേക്ക് കൊണ്ടുപോയ കൂട്ടുകാരനും,അയാളുടെ മറ്റൊരു സുഹൃത്തും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. തിരികെ കൊറാമംഗലയിലെ ഹോട്ടലിലേക്ക് തന്നെ കൊണ്ടുവിടാന്‍ വന്ന ടാക്‌സി ഡ്രൈവര്‍ അപമര്യാദയായും അശ്ലീലച്ചുവയിലും പെരുമാറിയെന്നും യുവതി ആരോപിക്കുന്നു.

അന്വേഷണവുമായി സഹകരിക്കുന്നില്ല...

അന്വേഷണവുമായി സഹകരിക്കുന്നില്ല...

എന്നാല്‍ യുവതിയുടെ മൊഴികളില്‍ പല വൈരുദ്ധ്യങ്ങളുണ്ടെന്നും, യുവതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് പോലീസ് ഭാഷ്യം. എത്ര ചോദിച്ചിട്ടും ഇന്റര്‍വ്യൂവിന് വിളിച്ച കൂട്ടുകാരനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ യുവതി തയ്യാറായിട്ടില്ല.

അന്വേഷണം വഴിമുട്ടി...

അന്വേഷണം വഴിമുട്ടി...

പരാതി നല്‍കിയ ശേഷം ആരെയും അറിയിക്കാതെ യുവതി മുംബൈയിലേക്ക് തിരികെ പോയതും കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. അന്വേഷണവുമായി യുവതി സഹകരിക്കാത്തതിനെ തുടര്‍ന്ന് ആരെയും പിടികൂടാനായിട്ടില്ല.

യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന്...

യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന്...

യുവതിയുടെ മുംബൈയിലുള്ള മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പരാതിയെ സംബന്ധിച്ച് തങ്ങള്‍ക്കറിയില്ലെന്നുമായിരുന്നു മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്.

തുടര്‍നടപടികള്‍ പിന്നീട്...

തുടര്‍നടപടികള്‍ പിന്നീട്...

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി യുവതിയുമായി ഉടന്‍തന്നെ ബൈംഗളൂരുവിലെത്താമെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം മാത്രമേ കേസിന്റെ തുടര്‍നടപടികളിലേക്ക് കടക്കുകയുള്ളു.

English summary
Mumbai woman alleges rape by duo at city hotel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X