ഒല ക്യാബില്‍ ഡ്രൈവറുടെ ദുരന്തം: ഡ്രൈവര്‍ സിപ്പഴിച്ചു, യുവതി ഇറങ്ങിയോടി, പിന്നീട് സംഭവിച്ചത്

  • By: Sandra
Subscribe to Oneindia Malayalam

മുംബൈ: ഒല ക്യാബില്‍ യുവതിയോട് അപമരദ്യായായി പെരുമാറിയ ഡ്രൈവര്‍ക്കെതിരെ കേസ്. ക്യാബിനുള്ളില്‍ നിന്ന് ഡ്രൈവര്‍ പാന്‍റിന്‍റെ സിപ്പ് അഴിച്ചതോടെ യാത്രക്കാരിയായ യുവതി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ 30 കാരനെതിരെ കേസെടുത്തിട്ടുണ്ട്. മുംബൈ നഗരത്തില്‍ ഇന്‍റര്‍വ്യൂവിനെത്തിയ യുവതിയോടായിരുന്നു മുംബൈ അന്ധേരിയില്‍ നിന്ന് പാരേലിലേയ്ക്കുള്ള യാത്രാമധ്യേ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതെന്ന് പോലീസ് പറയുന്നു.

ഷെയര്‍ ഓല ക്യാബില്‍ തനിക്കൊപ്പം മറ്റാരാള്‍ കൂടി യാത്ര ചെയ്തിരുന്നുവെന്നും ശിവാജി പാര്‍ക്കിലെത്തിയപ്പോള്‍ അയാള്‍ ഇറങ്ങിയ ശേഷമായിരുന്നു സംഭവമെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് കാര്‍ നിര്‍ത്തിയെന്നും ഡ്രൈവര്‍ സ്വയം ഭോഗം ചെയ്യാന്‍ ആരംഭിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ola-09-150226

കാറില്‍ നിന്നിറങ്ങിയോടിയ യുവതി അടുത്തുള്ള ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് ജെയിന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുറ്റവാളിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഓല വക്താവ് തയ്യാറായിട്ടില്ല. നേരത്തെ മെയ് മാസത്തില്‍ ബെംഗളൂരു നഗരത്തില്‍ നിന്നും ഒല ഡ്രൈവര്‍മാരെക്കുറിച്ച് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. മുംബൈ നഗരത്തില്‍ നിന്നും സമാന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Officials said the woman, who was in the city for an interview, booked a shared Ola cab from Andheri to Parel and there were other passengers in the vehicle when she got in. But when the cab reached SK Bole Marg at Shivaji Park, she was alone in the vehicle, the woman said in her complaint.
Please Wait while comments are loading...