ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി സഖ്യ സ്ഥാനാര്‍ഥി

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിനെതിരെ ദേശീയതലത്തില്‍ ബിജെപി ആയുധമാക്കിയ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം ഒടുവില്‍ ബിജെപിക്ക് തന്നെ തിരിച്ചടിയാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ട കേസിലെ പ്രതി ബിജെപി ഐപിഎഫ്ടി സഖ്യ സ്ഥാനാര്‍ഥിയാകുന്നതോടെയാണിത്.

രാജ്യത്ത് ഐഎഎസ് ക്ഷാമം രൂക്ഷം; ഉദ്യോഗസ്ഥരെ കിട്ടാനില്ല

തീവ്രവാദ സ്വഭാവമുള്ള സംഘടന ഐപിഎഫ്ടി ത്രിപുരയില്‍ ബിജെപിയുമായി സംഖ്യത്തിലാണ്. ഐപിഎഫ്ടിയാണ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ 12 പ്രതികളാണുള്ളത്. കേസിില്‍ ഉള്‍പ്പെട്ട ധിരേന്ദ്ര ഡെബ്ബാര്‍മയാണ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

bjp

കഴിഞ്ഞ സെപ്തംബര്‍ 19ന് അഗര്‍ത്തലയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പങ്കെടുത്ത പരിപാടി നടന്നുകൊണ്ടിരിക്കെ ഐപിഎഫ്ടി വിഘടനവാദികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമത്തില്‍ 120ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനുശേഷമാണ് ശന്തനു പിറ്റേദിവസം കൊല്ലപ്പെടുന്നത്.

ശന്തനു കൊല്ലപ്പെട്ട അതേ സ്ഥലത്തുതന്നെ പ്രതിയെ മത്സരിപ്പിക്കുകയാണ് ബിജെപി സഖ്യം. ശന്തനുവിന്റെ വീട് സന്ദര്‍ശിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 18നാണ് ത്രിപൂര നിയമസഭാ തെരഞ്ഞെടുപ്പ്. 51 സീറ്റില്‍ ബിജെപിയും 9 ഇടത്ത് ഐപിഎഫ്ടി വിഘടനവാദികളും എന്‍ഡിഎയ്ക്കുവേണ്ടി മത്സരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ബിജെപിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ് എംഎല്‍എമാരെയെല്ലാം തങ്ങളുടെ പക്ഷത്താക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

English summary
murder case accused Dhirendra Debbarma to contest for bjp in tripura

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്