ഉന്നാവോ വാഹനാപകടം: ബിജെപി എംഎൽഎ സെങ്കാറിനെതിരെ കേസെടുത്തു, അപകടം ഗൂഡോലോചനയെന്ന്
ദില്ലി: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ബിജെപി എംഎൽഎക്കെതിരെ കേസെടുത്തു. പീഡനക്കേസിലെ പ്രതിയായ ബിഡെപി എംഎൽഎ കുൽദീപ് സെങ്കാറുംസഹോദരും ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. റായ്ബറേലിയിൽ വെച്ച് ഞായറാഴ്ച ഉണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. റായ്ബറേലി ജയിലിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ബന്ധുക്കൾ മരിച്ച അപകടത്തിൽ അഭിഭാഷകന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ് ലഖ്നൊവിലെ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. തോളെല്ലിനും കൈ കാലുകൾക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ജയ് ശ്രീറാം വിളിച്ചില്ല, മുസ്ലീം ബാലനെ അക്രമികള്‍ തീ കൊളുത്തി, പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ
അപകടം പെൺകുട്ടിയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതാണെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. ജയിലിൽ നിന്ന് സെങ്കാർ തങ്ങൾക്കെതിരായി ചരടുവലികൾ നടത്തുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് കേസെടുത്തത്. സിബിഐ കേസ് അന്വേഷിച്ചതോടെ ഒരു വർഷത്തോളമായി സെങ്കാർ ജയിലിൽ കഴിഞ്ഞുവരികയാണ്. ഇതിനിടെ എംഎൽഎയുടെ അനുയായികളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാണിക്കുന്നു. കൊലക്കുറ്റത്തിനും ക്രിമിനൽ ഗൂഡാലോചനക്കുമാണ് കേസെടുത്തിട്ടുള്ളത്.

വാഹനാപകടത്തിൽ മരിച്ച ബന്ധുക്കളിൽ ഒരാൾ കേസിലെ സാക്ഷിയാണ്. എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇത് അപകടമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പോലീസ് സുരക്ഷയുള്ള പെൺകുട്ടി അപകടത്തിൽപ്പെടുമ്പോൾ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കൂടാതെ കാറിനെ ഇടിച്ചിട്ട ലോറിയുടെ നമ്പർ പ്ലേറ്റും മായ്ച്ച നിലയിലായിരുന്നു. ഇതെല്ലാമാണ് സംശയത്തിന് വകനൽകുന്നത്. കാറിനിടിച്ച ലോറിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തെന്നാണ് പോലീസ് നൽകുന്ന വിവരം.












Click it and Unblock the Notifications