യുവ ഐഎഎസ് ഓഫീസറുടെ മരണം കൊലപാതകം? പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: യുവ ഐഎഎസ് ഓഫീസര്‍ അനുരാഗ് തിവാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ലക്‌നൗവിനെ ഹസ്രത്രഞ്ജ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുരാഗിന്റെ സഹോദരന്‍ മായങ്കിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നേരത്തെ അനുരാഗിന്റെ അമ്മയും ഭാര്യയും സഹോദരനും ആവശ്യപ്പെട്ടിരുന്നു. മെയ് 17ന് ഹസ്രത് ഗഞ്ജ് മാരാ ഭായ് മാര്‍ഗില്‍ സംസ്ഥാന ഗസ്റ്റ് ഹൗസിന് സമീപമാണ് മുപ്പത്തിയാറുകാരനായ അനുരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക കേഡര്‍ ഐഎഎസ് ഓഫീസറാണ് അനുരാഗ്.

anurag

ഒരു ട്രെയിനിങ് പരിപാടിക്കായി ലക്‌നൗവിലെത്തിയതായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനുശേഷം മാത്രമേ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടൂ എന്നാണ് റിപ്പോര്‍ട്ട്. തന്റെ വകുപ്പിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് അനുരാഗ് സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. ജീവന് ഭീഷണിയുള്ളതായും അനുരാഗ് അറിയിച്ചിരുന്നു. തന്റെ വകുപ്പില്‍ നടക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് അനുരാഗിന്റെ മരണമെന്നും സഹോദരന്‍ ആരോപിക്കുന്നു.

English summary
Murder case registered in IAS officer Anurag Tiwari’s death, family says ‘he was under pressure’
Please Wait while comments are loading...