കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേല്‍ജാതിക്കാരിയോട് സംസാരിച്ച ദളിത് ‍എഞ്ചിനീയറെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

Google Oneindia Malayalam News

നാമക്കല്‍: മേല്‍ജാതിക്കാരിയായ സുഹൃത്തിനോട് സംസാരിച്ച ദളിതനായ യുവ എഞ്ചിനീയറെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയതായ് ആരോപണം. നാമക്കല്‍ സ്വദേശിയായ ഗോകുല്‍രാജ് (21) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് ഗോകുലിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. നാട്ടുകാരിയായ പെണ്‍കുട്ടിയുമായി ഗോകുല്‍ സംസാരിച്ചതിന് പ്രാദേശിക നേതാവായ യുവരാജ് എന്നയാള്‍ ഗോകുലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

യുവരാജ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധീരന്‍ ചിന്നമലൈ പേരവെയ് എന്ന സമുദായ സംഘടനയുടെ നേതാവാണ് യുവരാജ്. അതേ സമയം മരിച്ച എഞ്ചിനീയറുടെ മൃതേദഹത്തില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പ്രണയനൈരാശ്യത്തെത്തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്.

Tamil Nadu

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് പറയുന്നു. ആത്മഹത്യക്കുറിപ്പിന്റെ ആധികാരികതയും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. 2013 ല്‍ വാണിയാര്‍ സമുദായത്തെലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ഇളവരശന്‍ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിന് സമാനമായി ശക്തമായ ജാതിവ്യവസ്ഥയും അഭിമാനക്കൊലയും തമിഴ്നാടിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും നിലനില്‍ക്കുന്നു.

English summary
Murdered for Talking to Upper Caste Friend? Engineer Found Dead on Railway Track.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X