ബിജെപി നേതാക്കൾക്കും രക്ഷയില്ല!!! ബീഫിന്റെ പേരിൽ മർദനമേറ്റത് ബിജെപി നേതാവിന്!!!

  • Posted By:
Subscribe to Oneindia Malayalam

നാഗ്പൂർ: ഗോ മാസം കൈവശംവെച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ഗോ സംരക്ഷകൻ ക്രൂരമായി മർദിച്ചത് ബിജെപി നേതാവിനെ. കടോൽ തലൂക്കിലെ ന്യൂപക്ഷ വിഭാഗം സെക്രട്ടറിയായ സലീം ഇസ്മമയിൽ ഷായെയാണ് ഇന്നലെ ക്രൂര മർദനത്തിന് ഇരയാക്കിയത്. എന്നാൽ ബിജെപി നേതാവാണെന്ന് അറിയാതെയാണ് ഗോ രക്ഷപ്രവർത്തകർ മർദിച്ചത്.

നാഗ്പൂരിലെ ഭർസിങ്കി മേഖലയിൽ ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് നാലാംഗ സംഘം യുവാവിനെ മർദിച്ചിത്. തന്റെ കൈവശംമുള്ള ത് ബീഫ് അല്ലയെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അതൊന്നും കേൾക്കാൻ ആക്രമികൾ കൂട്ടാക്കിയില്ല. കൂടൊതെ യുവാവിനെ ആക്രമിക്കുന്ന ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു

കൈയിലുണ്ടായത് മാട്ടിറച്ചി

കൈയിലുണ്ടായത് മാട്ടിറച്ചി

വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിനായി മാംസം വാങ്ങി തിരിച്ചു വരുമ്പോഴാണ് സലീം ഇസ്മമയിൽ ഷായ്ക്കെതിരെ ഗോ സംരക്ഷകരുടെ മർദനമുണ്ടായത്. കൈയിലുള്ളത് ബീഫ് എന്ന് ആരോപിച്ചാരുന്നു അക്രമം. എന്നാൽ ഷായുടെ കൈയിലുള്ളത് മാട്ടിറച്ചിയാണെന്നു പറഞ്ഞിട്ടും പ്രവർത്തകർ ചെവിക്കൊണ്ടില്ല.

ഗോ രക്ഷകരുടെ മർദനമേറ്റത് ബിജെപി പ്രവർത്തകന്

ഗോ രക്ഷകരുടെ മർദനമേറ്റത് ബിജെപി പ്രവർത്തകന്

ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് ഗോരക്ഷപ്രവർത്തകർ ആക്രമിച്ചത് ബിജെപി പ്രവർത്തകനെ. ബിജെപിയുടെ കടോൽ തലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറിക്കു നേരെയാണ് ആക്രമണം ഉണ്ടായത്

തന്റെ ഭർത്താവ് ബീഫ് വ്യാപാരിയല്ല വസ്ത്ര വായാപാരിയെന്ന് ഭാര്യ

തന്റെ ഭർത്താവ് ബീഫ് വ്യാപാരിയല്ല വസ്ത്ര വായാപാരിയെന്ന് ഭാര്യ

ഷായെ പിന്തുണച്ച് ഭാര്യ രംഗത്ത്. തന്റെ ഭർത്താവ് ഒരു ബീഫ് വിൽപനക്കാരനാല്ലെന്നും പകരം വസ്ത്ര വ്യാപാരിയാണ്. വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിനായി ഷാ വാങ്ങിയത് ബീഫ് അല്ല പകരം മാട്ടിറച്ചിയാണെന്നും ഭാര്യ അറിയിച്ചു.

മർദനത്തിൽ പോലീസ് കേസെടുത്തു

മർദനത്തിൽ പോലീസ് കേസെടുത്തു

ഷായ്ക്കെതിരെയുള്ള മർദനത്തിൽ പോലീസ് നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് അറിയാതെയാണ് ആക്രമണം നടത്തിയത്. അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. ബച്ചു കാട്ടു നയിക്കുന്ന 'പ്രഹാര്‍ സംഘടന്‍' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. അശ്വിന്‍ ഉയ്ക്കെ, രമേശ്വർ തായ്വഡെ, മോരേശ്വര്‍ തണ്ടൂര്‍ക്കര്‍ , ജഗദീഷ് ചൗധരിഎന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്

തടഞ്ഞു നിർത്തിയുള്ള ആക്രമം

തടഞ്ഞു നിർത്തിയുള്ള ആക്രമം

ഷായെ ഗോ രക്ഷപ്രവർത്തകർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

ഫോറൻസിക് പരിശേധന

ഫോറൻസിക് പരിശേധന

സലിമിന്റെ കൈ വശമുണ്ടായിരുന്നത് മാട്ടിറച്ചിയാണെന്ന് പ്രഥിമ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഫേറൻസിക് പരിശോധനക്കായി മാംസം അയച്ചിട്ടുണ്ട്.

English summary
When self-styled cow protectors thrashed a Muslim man on allegations of possessing beef at Jalalkheda town in Maharashtra on Wednesday afternoon, they were probably unaware that their target was affiliated to the ruling Bharatiya Janata Party
Please Wait while comments are loading...