ജയ് ശ്രീരാമെന്ന് വിളിച്ചില്ല... മുസ്ലീം മതവിശ്വാസിയെ ക്രൂരമായി മര്‍ദ്ദിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

ജയ് ശ്രീറാമെന്ന് വിളിക്കാത്തതിന് മദ്ധ്യവയസ്കനായ മുസ്ലീം വിശ്വാസിക്ക് നേരെ ക്രൂര മർദ്ദനം. സംഘപരിവാർ അനുയായിയായ 18 കാരനാണ് ഈ കാടത്തത്തിന് പിന്നിൽ. മർദ്ദിക്കുന്നതിന്‍റെ വീഡിയേ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. രാജ്യത്ത് അസഹിഷ്ണുത അതിവേഗം പടരുന്നതിന്‍റെ തെളിവായി ഇതിനെ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയേറ്റ രാജസ്ഥാനിലാണ് രാജ്യത്തിന് അപമാനമുണ്ടാക്കിയ സംഭവം അരങ്ങേറിയത്.
കേരളത്തിൽ കടയ്ക്കൽ ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിൽ പങ്കെടുത്ത കവി കൂരിപ്പുഴ ശ്രീകുമാറിനെ ഒരുകൂട്ടം ആർ.എസ്.എസുകാർ ആക്രമിച്ചിരുന്നു. വാർഡ് മെമ്പർ അടക്കമുള്ള ആറ് സംഘപരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ചൂടാറും മുമ്പാണ് രാജസ്ഥാനിൽ നിന്നുള്ള പുതിയ കാടത്തം.

തല്ലിയത് 25 ലേറെ തവണ

തല്ലിയത് 25 ലേറെ തവണ

ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ സിറോഷി ജില്ലയിലാണ് സംഘപരിവാറിന്‍റെ ഈ കാടത്തം നടന്നത്. 45 കാരനായ മുസ്ലീം മതവിശ്വാസിയായ മധ്യവയസ്കനെ 25 ലേറെ തവണയാണ് 18 കാരനായ വിനയ് മീണ മര്‍ദ്ദിച്ചത്.ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ സിറോഷി ജില്ലയിലാണ് സംഘപരിവാറിന്‍റെ ഈ കാടത്തം നടന്നത്. 45 കാരനായ മുസ്ലീം മതവിശ്വാസിയായ മധ്യവയസ്കനെ 25 ലേറെ തവണയാണ് 18 കാരനായ വിനയ് മീണ മര്‍ദ്ദിച്ചത്.

മര്‍ദ്ദനം മൊബൈലില്‍

മര്‍ദ്ദനം മൊബൈലില്‍

മർദ്ദിക്കരുതെന്ന യാചന നിഷ്‌കരുണം തള്ളിക്കളഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ജയ് ശ്രീരാമെന്ന് പറഞ്ഞേ തീരൂ എന്ന് ആക്രമി ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. വിനയ് തന്നെയാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്.

ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ല

ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ല

താടിയില്‍ പിടിച്ചുവലിച്ച് നിരവധി തവണ മുഖത്ത് ആഞ്ഞടിക്കുന്നത് ദൃശ്യങ്ങിലുണ്ട്. മര്‍ദ്ദനമേല്‍ക്കുമ്പോള്‍ ദൈവം സര്‍വ്വശക്തനാണെന്ന് മധ്യവയസ്കന്‍ ആവര്‍ത്തിച്ച് പറയുന്നതും വീഡിയോയില്‍ ഉണ്ട്.എന്നാല്‍ കോണ്‍ഗ്രസ് ആണ് ഇപ്പോഴും ഇവിടെ ഭരിക്കുന്നതെന്ന് കരുതിയോ എന്ന് ആക്രോശിച്ച് വിനയ് മര്‍ദ്ദനം തുടരുകയായിരുന്നു. വീഡിയോ വൈറലായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമം

ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമം

രാജസ്ഥാനിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണുണ്ടായത്.രാജസ്ഥാൻ വെകാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. നിലവിലെ അവസ്ഥയിൽ മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാവുമെന്ന് ഉറപ്പായിരിക്കെ അധികാരത്തിൽ തുടരാനുള്ള കുറുക്കുവഴികൾ തേടുകയാണ് ബി.ജെ.പിയും ആർ.എസ്.എസ് നേതൃത്വവും. ഇതിന്‍റെ ഭാഗമായി ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമങ്ങൾക്കും വർഗീയ പ്രചാരണങ്ങൾക്കും അണിയറയിൽ നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങളുണ്ട്. വർഗീയ ധ്രുവീകരണത്തിന് ശക്തി പകരുകയാണ് മദ്ധ്യവയസ്‌ക്കനെ മർദ്ധിച്ചതു വഴി ലക്ഷ്യമിടുന്നതെന്നും വിലയിരുത്തലുണ്ട്.

English summary
muslim-man-slapped-25-times-forced-to-say-jai-shri-ram-video-goes-viral-

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്