Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ് ശ്രീറാം വിളിക്കാത്തതിന് മര്‍ദ്ദിച്ചുവെന്ന് മുസ്ലിം വൃദ്ധന്‍; താടി മുറിച്ചു... വീഡിയോ പ്രചരിക്കുന്നു

ലഖ്‌നൗ: പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ പോകുകയായിരുന്ന വൃദ്ധനെ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചതെന്ന് വൃദ്ധന്‍ പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം. പള്ളിയിലേക്ക് പോകവെ ഓട്ടോയിലെത്തിയവര്‍ അബ്ദു സമദ് എന്ന വൃദ്ധനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. അക്രമികള്‍ ഇതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

p

പാകിസ്താന്‍ ചാരനാണെന്നും കൊല്ലുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് സമദ് പറയുന്നു. ഗാസിയാബാദ് പോലീസ് കേസെടുത്തു. പര്‍വേഷ് ഗുജ്ജാര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മറ്റു അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമികള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സമദിന്റെ താടി ബലമായി മുറിച്ചുകളഞ്ഞു. മുസ്ലിം യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ തന്നെ അക്രമികള്‍ കാണിച്ചു. എന്റെ ഫോണും വാച്ചും അവര്‍ പിടിച്ചുവാങ്ങി തകര്‍ത്തുവെന്നും സമദ് കരഞ്ഞുകൊണ്ട് പറഞ്ഞു.

രണ്ടുപേരാണ് സമദിനെ മര്‍ദ്ദിച്ചത്. മറ്റൊരാള്‍ വീഡിയോ എടുക്കുകയായിരുന്നു. വലിയ വടി കൊണ്ടാണ് ക്രൂരമായി അടിച്ചത്. അടിയേറ്റ സമദ് വീണു. അടിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ കേട്ടില്ല. പാകിസ്താന്‍ ചാരനെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും സമദ് പറയുന്നു. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല്ലുന്ന വാര്‍ത്തകളും വര്‍ധിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2019ല്‍ 49 പ്രമുഖര്‍ പ്രധാനനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+