മുത്തലാഖ് ബിൽ സ്ത്രീ വിരുദ്ധമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്; കേന്ദ്രസർക്കാർ ബിൽ പിൻവലിക്കണം...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ മുത്തലാഖ് ബിൽ സ്ത്രീ വിരുദ്ധമാണെന്നും ബിൽ പിൻവലിക്കണമെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം സജാദ് നൊമാനി. ബന്ധപ്പെട്ടവരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രസർക്കാർ ബിൽ നടപ്പിലാക്കുന്നതെന്നും സജാദ് നൊമാനി ആരോപിച്ചു.

റഫീല, സോണിയ, അജ്മല, ഫിറോസ് ഖാൻ... കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നവരുടെ ചിത്രങ്ങൾ പുറത്ത്...

ഇഎംഎസ് മരിച്ചപ്പോൾ റീത്ത് വയ്ക്കാത്തതിന് കാരണം! നായനാർ അങ്ങനെ ചിരിച്ച് നടക്കും, ഒന്നും അറിയില്ല...

മുത്തലാഖ് ബിൽ പിൻവലിക്കണമെന്നാണ് മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ ആവശ്യം. ശരീഅത്ത് നിയമത്തിന് എതിരായ മുത്തലാഖ് ബിൽ പാർലമെൻറിൽ അവതരിപ്പിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും സജാദ് നൊമാനി ലഖ്നൗവിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

talaq

മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഓഗസ്റ്റിൽ വിധിച്ചിരുന്നു. ഇതിനു പുറമേ മുത്തലാഖ് ഇല്ലാതാക്കാനായി നിയമനിർമ്മാണം നടത്താനും സുപ്രീംകോടതി നിർദേശിച്ചു. ഇതനുസരിച്ചാണ് മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കി കേന്ദ്രസർക്കാർ ബിൽ തയ്യാറാക്കിയത്. മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ലഭിക്കുമെന്നാണ് പ്രസ്തുത ബില്ലിൽ പറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
muslim personal law board against triple talaq bill.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്