മുസ്ലീം ജനസംഖ്യാ വര്‍ദ്ധന കൂടി, ഹിന്ദുക്കളില്‍ കുറഞ്ഞു?
ദില്ലി: ദേശീയ ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്ത് വിടുമ്പോള്‍ സംഘപരിവാര്‍ തങ്ങളുടെ പ്രചാരണപരിപാടികള്‍ക്ക് അത് ആയുധമാക്കുമോ എന്നാണ് ചില കേന്ദ്രങ്ങള്‍ സംശയിക്കുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി മതം തിരിച്ചുള്ള വിവരങ്ങള്‍ മാത്രം പുറത്ത് വിട്ടതിനെ ചൊല്ലിയും ആക്ഷേപമുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ കാര്യത്തില്‍ ഹിന്ദു മതവിശ്വാസികളാണ് സിംഹഭാഗമെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള ശതമാനക്കണക്കില്‍ ചെറിയൊരു കുറവ് വന്നിട്ടുണ്ടെന്നാണ് സെന്‍സസ് സൂചിപ്പിയ്ക്കുന്നത്. 2001 ലെ സെന്‍സസ് അപേക്ഷിച്ച് ഹിന്ദു ജനസംഖ്യാ വര്‍ദ്ധനവില്‍ 0.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്.

എന്നാല്‍ മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവില്‍ ചെറിയൊരു ശതമാനത്തിന്റെ വര്‍ദ്ധനയും ഉണ്ട്. 0.8 ശതമാനത്തിന്റെ. സംഘപരിവാര്‍ നടത്തുന്ന പല പ്രചാരണങ്ങള്‍ക്കും ഈ കണക്കുകള്‍ ഉപയോഗപ്പെടുത്തപ്പെട്ടേക്കാം എന്നാണ് സൂചനകള്‍.
കഴിഞ്ഞ സെന്‍സസിനെ അപേക്ഷിച്ച് 2011 ലെ സെന്‍സസ് പ്രകാരം മുസ്ലീം സമുദായത്തിന്‍റെ ജനസംഖ്യാവര്‍ദ്ധന 24.6 ശതമാനം ആണ്. ഹിന്ദുക്കളുടേത് 16.8 ശതമാനവും
ഹിന്ദു ജനസംഖ്യാ വര്‍ദ്ധനവില്‍ മാത്രമല്ല കുറവ് വന്നിട്ടുള്ളത്. ന്യൂനപക്ഷ സമുദായങ്ങളായ സിഖ്, ബുദ്ധ മതങ്ങളിലും കഴിഞ്ഞ സെന്‍സസിനെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ കുറവ് വന്നിട്ടുണ്ട്.
അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവില്‍ വലിയ ഉയര്‍ച്ച ഉണ്ടായിട്ടുള്ളത്. അസമിലും ഉത്തര്‍ പ്രദേശിലും കഴിഞ്ഞ സെന്‍സസിനെ അപേക്ഷിച്ച് 29 ശതമാനത്തിലധികമാണ് മുസ്ലീം ജനസംഖ്യാ വര്‍ദ്ധനം.












Click it and Unblock the Notifications