കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം, സുപ്രീംകോടതി അനുവദിച്ചാല്‍!!

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെങ്കില്‍ മുസ്ലീം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കാമല്ലോ? ഈ ചോദ്യം ഒരു സംഘം മുസ്ലീം സ്ത്രീകളാണ് ചോദിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്നു ചോദിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കും? രാജ്യത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

പള്ളികളില്‍ പണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല എന്നതിനു തെളിവുകളുണ്ടോ? ശബരിമല പ്രശ്‌നത്തില്‍ ചോദിച്ച അതേ ചോദ്യമാണ് ഇക്കാര്യത്തിലും ചോദിക്കാനുള്ളത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്ത്രീകളെ തടയാനാകില്ലെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്. അങ്ങനെയാണെങ്കില്‍ മുസ്ലീം സ്ത്രീകളുടെ ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു നല്‍കേണ്ടതല്ലേ..

muslims

സുപ്രീംകോടതി പ്രവേശനത്തിന് അനുവാദം നല്‍കിയാല്‍ വിശ്വാസികള്‍ രംഗത്തിറങ്ങും. അതുകൊണ്ടു തന്നെ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാണ്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണാവശ്യം.

പള്ളികളിലെ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും പങ്കെടുക്കണമെന്നും മുസ്ലീം സ്ത്രീകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാണ് പ്രവാചകന്‍ മുഹമ്മദ് പറയുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. സ്ത്രീകളെ കയറ്റാത്തത് വിവേചനമാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇത്തരം വിവേചനങ്ങള്‍ ഖുര്‍ആന്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

English summary
A group of Muslim women filed a petition in the Supreme Court demanding entry into all mosques in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X