പ്രിയയുടെ കണ്ണിറുക്കലിനെതിരെ പോലീസില്‍ പരാതി.. കണ്ണിറുക്കി പ്രവാചകനെ അപമാനിച്ചു!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പ്രശസ്തി തിരിച്ചടിയാകുമോ?? പ്രിയക്കെതിരെ പോലീസ് കേസ് | Oneindia Malayalam

  ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും എവിടെ നോക്കിയാലും ഇപ്പോള്‍ ഒരാളുടെ പേരും മുഖവും കണ്ണിറുക്കലും മാത്രമേ ഉള്ളൂ. അത് പ്രിയ പ്രകാശ് വാര്യര്‍ എന്ന പുതുമുഖ നടിയുടേതാണ്. ഒരൊറ്റ രാത്രി കൊണ്ട് പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയുടെ ലോകം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല രാജ്യം മൊത്തം ഇപ്പോഴീ പെണ്‍കുട്ടിയുടെ കണ്ണിറുക്കലിന് പിന്നാലെ കൂടിയിരിക്കുകയാണ്. അതിനിടെ പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഒരു കൂട്ടം യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി രംഗത്ത് വന്നിരിക്കുകയാണ്. എന്താണ് കാരണം എന്നല്ലേ. മതമാണ് വിഷയം. ചില്ലറക്കളിയല്ല.

  സെക്സ് റാക്കറ്റുമായി മാനേജർക്ക് ബന്ധമെന്ന് വാർത്ത.. അന്ന് അഴകേശൻ ആവശ്യപ്പെട്ടത്! നടിയുടെ മറുപടി

  തരംഗമായ പെൺകുട്ടി

  തരംഗമായ പെൺകുട്ടി

  മലയാളി യൂത്തിനിടയില്‍ തരംഗമായി മാറിയ ചങ്ക്‌സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ ഗാനം പുറത്ത് വന്നതോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ താരമായി മാറിയത്. മാണിക്യ മലരായ എന്ന് തുടങ്ങുന്ന ഗാനത്തിനേക്കാളും ആളുകള്‍ ശ്രദ്ധിച്ചത് ഗാനരംഗത്തിലുള്ള പെണ്‍കുട്ടിയെ ആയിരുന്നു.

   പ്രതീക്ഷിക്കാത്ത കെണി

  പ്രതീക്ഷിക്കാത്ത കെണി

  പ്രിയയുടെ പുരികമുയര്‍ത്തലിലും കണ്ണിറുക്കലിലും നാട്ടിലെ മുഴുവന്‍ ആണുങ്ങളും വീണിരിക്കുന്ന അവസ്ഥയാണ്. ദേശീയ മാധ്യമങ്ങള്‍ പോലും പ്രിയയുടെ പിറകേയാണ്. അതിനിടെയാണ് പ്രിയയ്ക്ക് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു കെണി വന്ന് വീണിരിക്കുന്നത്.

  പ്രിയക്കെതിരെ പരാതി

  പ്രിയക്കെതിരെ പരാതി

  ഇവിടെ നിന്നൊന്നുമല്ല പണി വന്നിരിക്കുന്നത്, അങ്ങ് ഹൈദരാബാദില്‍ നിന്നാണ്. പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഒരു കൂട്ടം യുവാക്കള്‍ ഹൈദരാബാദ് പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. മുസ്ലീം മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതി. പാട്ടില്‍ പ്രിയയുടെ കണ്ണേറ് അടക്കമുള്ള ഭാവങ്ങളാണത്രേ മതവികാരം വ്രണപ്പെടുത്തിയത്.

  പ്രവാചകനെ അപമാനിച്ചു

  പ്രവാചകനെ അപമാനിച്ചു

  പരാതിക്കാരായ മുസ്ലീം യുവാക്കള്‍ പറയുന്നത്, മാണിക്യ മലരായ എന്ന ഗാനം പ്രവാചകനെ കുറിച്ചുള്ളതാണ് എന്നും ആ ഗാനം ചിത്രീകരിച്ച രീതി പ്രവാചകനെ അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്നുമാണ്. അത് പ്രിയ വാര്യര്‍ അല്ല മറ്റേത് നടി ആയിരുന്നാലും പ്രവാചകനെ അപമാനിക്കുന്നതാണ് എന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.

  വരികളെ അപമാനിക്കുന്ന ഗാനം

  വരികളെ അപമാനിക്കുന്ന ഗാനം

  പരാതിക്കാരില്‍ ഒരാളായ ഹൈദരാബാദ് സ്വദേശി അദ്‌നന്‍ ഖമര്‍ ഫേസ്ബുക്കില്‍ പറയുന്നത് പാട്ടിലെ പ്രിയയുടെ ഭാവങ്ങള്‍ ഗാനത്തിലെ വരികളെ അപമാനിക്കുന്ന തരത്തിലാണ് എന്നാണ്. സിനിമയുടെ സംവിധായകനും ഭൂരിപക്ഷം അഭിനേതാക്കളും മുസ്ലീം ആയിട്ട് പോലും ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടത് ഖേദകരമാണ് എന്നും ഇയാള്‍ ലൈവില്‍ പറയുന്നു.

  ഭാവം ഇഷ്ടപ്പെട്ടില്ല

  ഭാവം ഇഷ്ടപ്പെട്ടില്ല

  ഖമറിന്റെ ഈ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാണിക്യമലരായ എന്ന ഗാനത്തിന്റെ വീഡിയോയും വരിയകളുടെ ഇംഗ്ലീഷ് പരിഭാഷയും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പാട്ടോ വരികളോ അല്ല, പ്രിയയുടെ ഭാവങ്ങളാണത്രേ ഇവര്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. യുവാക്കൾ മുഴുവൻ ഈ ഭാവങ്ങളിൽ വീണ് വട്ട് പിടിച്ചിരിക്കുമ്പോഴാണ് അത് ഇഷ്ടപ്പെട്ടില്ലെന്ന് മറ്റൊരു കൂട്ടരുടെ ഈ പരാതി.

  57 പേർ പരാതിക്കാർ

  57 പേർ പരാതിക്കാർ

  ഹൈദരാബാദിലെ ഫലക്‌നുമ പോലീസ് സ്‌റ്റേഷനിലാണ് പാട്ടിനും നടിക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 57 പേര്‍ ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ ഒപ്പും വിലാസവും ഫോണ്‍ നമ്പറും അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. പോലീസ് പരാതി സ്വീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

  കേസ് രജിസ്റ്റർ ചെയ്തിട്ടില്ല

  കേസ് രജിസ്റ്റർ ചെയ്തിട്ടില്ല

  എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല്. ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും എന്നാണ് സൂചന. പ്രവാചകനുമായി ബന്ധപ്പെട്ട വരികളുള്ള ഒരു ഗാനം ഇത്തരത്തില്‍ പ്രണയഗാനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പരാതിക്കാരില്‍ ഒരാളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അബ്ദുള്‍ പറയുന്നു.

  കേരള പോലീസിനെ അറിയിച്ചു

  കേരള പോലീസിനെ അറിയിച്ചു

  പ്രിയ പ്രകാശ് വാര്യര്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഗാനത്തിന്റെ ചിത്രീകരണം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നേ ഉള്ളൂവെന്നും മുഹമ്മദ് അബ്ദുള്‍ പറയുന്നു. ഈ വിഷയം കേരള പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും എന്നാല്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കാനാണ് പറഞ്ഞതെന്നും മുഹമ്മദ് അബ്ദുള്‍ പറയുന്നു.

  ഒരു രാത്രി കൊണ്ട് താരം

  ഒരു രാത്രി കൊണ്ട് താരം

  ഒറ്റ ദിവസം കൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വരെ നിലംപരിശാക്കിയ പ്രിയക്കാണ് അപ്രതീക്ഷിതമായി ഒരു കെണി വന്ന് വീണിരിക്കുന്നത്. എന്നാല്‍ ശ്രദ്ധ നേടാനുള്ള ചിലരുടെ തന്ത്രം മാത്രമാണ് പ്രിയയ്ക്ക് എതിരെയുള്ള പരാതി എന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. തൃശൂരുകാരിയായ പ്രിയ വിമല കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്.

  English summary
  A police complaint has been lodged by a group of Muslims in Hyderabad against Priya Prakash Warrier for hurting the sentiments of the Muslim community.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്