കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പ്: മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ ഗണ്യമായ കുറവ്, കോണ്‍ഗ്രസിന് മൂന്ന്!

  • By Desk
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന മുസ്ലിങ്ങളെ നിരാശപ്പെടുത്തി കോണ്‍ഗ്രസ്- ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മുസ്ലിം പ്രാതിനിധ്യം കുറവുള്ളത്. നവംബര്‍ 28നാണ് തിരഞ്ഞെടുപ്പ്. ബിജെപി ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ മാത്രമാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് ഫാത്തിമ സിദ്ധിഖിയാണ് 230 അംഗ നിയമസഭയിലേക്കുള്ള പാര്‍ട്ടിയുടെ ഏക മുസ്ലിം സ്ഥാനാര്‍ത്ഥി. മുന്‍ മന്ത്രി റസൂര്‍ അഹമ്മദിന്റെ മകളാണ് ഫാത്തിമ.

<strong>അർധരാത്രിയിൽ പാർലമെന്റ് പിരിച്ചുവിട്ടു, ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക്</strong>അർധരാത്രിയിൽ പാർലമെന്റ് പിരിച്ചുവിട്ടു, ശ്രീലങ്ക തിരഞ്ഞെടുപ്പിലേക്ക്

 കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികള്‍

കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികള്‍

കോണ്‍ഗ്രസിന് മൂന്ന് മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ ആരിഫ് അഖ്വീല്‍, ബര്‍ഹാന്‍പൂരില്‍ നിന്ന് മത്സരിക്കുന്ന ഹമീദ് ഹാജി, ഭോപ്പാല്‍ സെന്‍ട്രലില്‍ നിന്ന് മത്സരിക്കുന്ന ആരിഫ് മസൂദ് എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍.

മുസ്ലിം പ്രാതിനിധ്യം!

മുസ്ലിം പ്രാതിനിധ്യം!

മുസ്ലിം സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് മുസ്ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 1993 മുതല്‍ ബിജെപി മൂന്ന് മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രമാണ് നിര്‍ത്തിയിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ടിക്കറ്റ് പ്രതീക്ഷിക്കുന്നതായും മധ്യപ്രദേശ് മുസ്ലിം വികാസ് പരിഷത്ത് കണ്‍വീനര്‍ മുഹമ്മദ് മഹിര്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ 15 വര്‍ഷക്കാലമായി തുടരുന്ന ബിജെപിയുടെ വാഴ്ച അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

പ്രാതിനിധ്യം കുറവ്

പ്രാതിനിധ്യം കുറവ്


2008ല്‍ കോണ്‍ഗ്രസ് അഞ്ച് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയത്. ഇതില്‍ ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് മത്സരിച്ച അഖ്വീല്‍ മാത്രമാണ് വിജയിച്ചത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഭിഭാഷകനായ സാജിദ് അലിയേയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. മുസ്ലിങ്ങളെ പ്രതിനിധീകരിക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടത് സമുദായത്തില്‍ നിന്നുള്ളവരാണ്. നിലവില്‍ മുസ്ലിങ്ങളെ നയിക്കാന്‍ ദേശീയ തലത്തില്‍ മുസ്ലിം നേതാക്കളില്ല. കോണ്‍ഗ്രസ് അടുത്ത കാലത്ത് നടത്തിയ നിയമനങ്ങളിലും മുസ്ലിം പങ്കാളിത്തമുണ്ടായിരുന്നില്ല. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും നാല് വര്‍ക്കിംഗ് പ്രസിഡന്റുമുള്‍പ്പെടെ അ‍ഞ്ച് പേരെയാണ് പുതിയ ചുമതലകളിലേക്ക് നിയമിച്ചത്. ഇവരില്‍ ഒരാള്‍ പോലും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരല്ല.

 വോട്ടിംഗ് ശതമാനത്തില്‍ മാറ്റം!!

വോട്ടിംഗ് ശതമാനത്തില്‍ മാറ്റം!!

മധ്യപ്രദേശിലെ 78 മില്യണ്‍ വരുന്ന ജനസംഖ്യയില്‍ 8-9 ശതമാനത്തോളം വരുന്ന വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്ലിം സ്ഥാനാര്‍ത്ഥി അഖ്വീലിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 2013ല്‍ കോണ്‍ഗ്രസ് നാല് മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചപ്പോള്‍ ബിജെപി ആരിഫ് ബെഗിനെ മാത്രമാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്.

English summary
Muslims find little space in BJP, Congress candidate lists for Madhya Pradesh assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X