കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളെന്ന് ബിജെപി നേതാവ്; ലാളിത്യം പ്രശംസനീയം

Google Oneindia Malayalam News

Recommended Video

cmsvideo
നമുക്ക് വേണ്ടത് രാഹുലിനെപ്പോലെ ഉള്ള നേതാവിനെ | News Of The Day | Oneindia Malayalam

പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ്. ബിജെപി എംഎല്‍എയും ഗോവ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോയാണ് രാഹുലിന്റെ വ്യക്തിത്വത്തെ പുകഴ്ത്തി പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളാണ് ഗോവയ്ക്കും ഇന്ത്യയ്ക്കും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിരുന്ന പല ബിജെപി നേതാക്കളും അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ടാണ് പ്രതികരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ ആക്രമണവും അതേസമയം, വ്യക്തിപരമായി അടുത്ത സൗഹൃദത്തോടെയുള്ള പെരുമാറ്റവും നടത്തുന്ന വ്യക്തിയാണ് രാഹുല്‍. ഇതുതന്നെയാണ് ബിജെപി നേതാക്കളുടെ പോലും പ്രശംസ പിടിച്ചുപറ്റുന്നത്. അടുത്തിടെ ബിജെപി എംപി സരോജ് പാണ്ഡെയും രാഹുലിനെ പുകഴ്ത്തി രംഗത്തുവന്നിരുന്നു...

ശക്തമായ ഭാഷ

ശക്തമായ ഭാഷ

ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ശക്തമായ ഭാഷയില്‍ ആക്രമണം നടത്തുന്ന വ്യക്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അദ്ദേഹം മോദിയുടെ നയങ്ങളെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രസംഗ ശേഷം മോദിയുടെ അടുത്തെത്തി ആലിംഗനം ചെയ്തതും പ്രധാന വാര്‍ത്തയായിരുന്നു.

പരീക്കറെ സന്ദര്‍ശിച്ചു

പരീക്കറെ സന്ദര്‍ശിച്ചു

കഴിഞ്ഞദിവസം ഗോവയിലെത്തിയ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടിരുന്നു. അസുഖ ബാധിതനായ ഗോവ മുഖ്യമന്ത്രിയാണ് പരീക്കര്‍. അര്‍ബുദം ബാധിച്ച അദ്ദേഹം ചികില്‍സ തുടുരുന്നുണ്ടെങ്കിലും ഔദ്യോഗിക ജോലികളും നിര്‍വഹിക്കുന്നുണ്ട്.

മന്ത്രിയെ സംശയനിഴലിലാക്കി

മന്ത്രിയെ സംശയനിഴലിലാക്കി

റാഫേല്‍ യുദ്ധവിമാന ഇടപാട് നടക്കുന്ന വേളയില്‍ മനോഹര്‍ പരീക്കറായിരുന്നു പ്രതിരോധ മന്ത്രി. ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ പരീക്കറും സംശയനിഴലിലായി. വിമാന ഇടപാടിന്റെ പ്രധാന രേഖകള്‍ പരീക്കറുടെ വസതിയിലുണ്ട് എന്ന് ബിജെപി നേതാവ് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.

 പാര്‍ലമെന്റില്‍ പരീക്കര്‍ക്കെതിരെ

പാര്‍ലമെന്റില്‍ പരീക്കര്‍ക്കെതിരെ

ഈ വിഷയം പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചു. ഏറെ ബഹളമാകുകയും ചെയ്തു. പരീക്കര്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി അന്ന് പ്രതികരിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പക്ഷേ, അസുഖ ബാധിതനായ പരീക്കറെ സന്ദര്‍ശിക്കാന്‍ രാഹുല്‍ തയ്യാറായതാണ് പ്രശംസയ്ക്ക് കാരണം.

രാഹുലിനെ പോലുള്ളവര്‍ ആവശ്യം

രാഹുലിനെ പോലുള്ളവര്‍ ആവശ്യം

രാഹുല്‍ ഗാന്ധിയുടെ ലാളിത്യമാണ് ഗോവ സന്ദര്‍ശനത്തില്‍ തെളിഞ്ഞതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ പറഞ്ഞു. അദ്ദേഹത്തെ പോലുള്ള നേതാക്കളാണ് ഗോവയ്ക്കും ഇന്ത്യയ്ക്കും ആവശ്യം. എല്ലാ ഇന്ത്യക്കാരും രാഹുല്‍ ഗാന്ധിയെ പുകഴ്‌ത്തേണ്ടതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

രാഷ്ട്രീയമില്ല, വ്യക്തിപരം

രാഷ്ട്രീയമില്ല, വ്യക്തിപരം

പരീക്കറെ ഓഫീസിലെത്തി കണ്ട കാര്യം രാഹുല്‍ തന്നെയാണ് പരസ്യമാക്കിയത്. പരീക്കര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് രാഹുല്‍ പ്രാര്‍ഥിക്കുകയും ചെയ്തു. ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ സന്ദര്‍ശനമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

പത്ത് മിനുറ്റ് ചര്‍ച്ച

പത്ത് മിനുറ്റ് ചര്‍ച്ച

പരീക്കറെ വീട്ടിലെത്തി കാണാന്‍ വേണ്ടിയാണ് രാഹുല്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ രാഹുല്‍ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം നിയമസഭയിലേക്ക് പോയി. രാഹുല്‍ പിന്നീട് നിയമസഭയിലെ ഓഫീസിലെത്തിയാണ് പരീക്കറെ കണ്ടത്. പത്ത് മിനുറ്റ് ഇരുനേതാക്കളും സംസാരിച്ചു.

അമേരിക്കയിലേക്കും വിളിച്ചു

അമേരിക്കയിലേക്കും വിളിച്ചു

ഇന്ത്യയിലും അമേരിക്കയിലും ചികില്‍സയില്‍ കഴിഞ്ഞിട്ടുണ്ട് പരീക്കര്‍. ഈ ഘട്ടങ്ങളിലെല്ലാം രാഹുല്‍ തന്നെ വിളിച്ച് ആരോഗ്യ വിവരം തേടുമായിരുന്നുവെന്ന് പരീക്കര്‍ പറഞ്ഞു. പരീക്കറുടെ മകനോടും രാഹുല്‍ ഗാന്ധി വിവരങ്ങള്‍ തിരക്കുമായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കളെ പുറത്തു നിര്‍ത്തിയ ശേഷവും രാഹുലും പരീക്കറും കുറച്ചുനേരം സംസാരിച്ചു.

സരോജ് പാണ്ഡേ പറയുന്നു

സരോജ് പാണ്ഡേ പറയുന്നു

ഉത്തരാഖണ്ഡിലെ ബിജെപി ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ സരോജ് പാണ്ഡെ രാഹുലിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. രാഹുല്‍ ശക്തനായ നേതാവാണെന്നാണ് അവര്‍ പറഞ്ഞത്. മുമ്പുള്ളതിനേക്കാള്‍ രാഹുല്‍ ശക്തനായിട്ടുണ്ട്. അടുത്തിടെ രാഹുല്‍ ഗാന്ധി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ പക്വതയുള്ളതാണെന്നും സരോജ് പാണ്ഡെ പറഞ്ഞു.

അടിമുടി മാറിയിരിക്കുന്നു

അടിമുടി മാറിയിരിക്കുന്നു

മോദി അധികാരത്തിലെത്തിയ വേളയില്‍ ഒരു ശക്തനായ പ്രതിപക്ഷ നേതാവ് ഇല്ലെന്ന ആക്ഷേപത്തിന് പരിഹാരമാകുകയാണിപ്പോള്‍. കോണ്‍ഗ്രസ് അധ്യക്ഷന്റെ ചുമതല ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധി അടിമുടി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ ജനം സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം.

പ്രസംഗ പീഠത്തിലും

പ്രസംഗ പീഠത്തിലും

മാധ്യമങ്ങളെ കാണുമ്പോഴും പ്രസംഗ പീഠത്തിലും രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ മൂര്‍ച്ചയേറിയതാണ്. റാഫേല്‍ വിമാന ഇടപാട്, സിബിഐയിലെ പോര്, മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ എന്നിവയെല്ലാം രാഹുല്‍ ഗാന്ധി പതിവായി ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നു. എന്നാല്‍ കൃത്യമായ പ്രതിരോധിക്കാന്‍ ബിജെപി പക്ഷത്തിന് സാധിക്കുന്നുമില്ല.

ജനപ്രീതി വര്‍ധിച്ചുവെന്ന് സര്‍വ്വെ

ജനപ്രീതി വര്‍ധിച്ചുവെന്ന് സര്‍വ്വെ

ആഴ്ചകള്‍ക്ക് മുമ്പ് യുഎഇയില്‍ പോയ വേളയില്‍ അദ്ദേഹം പൊതുജനങ്ങളുമായി സംവദിച്ച രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കുട്ടികളുടെയും യുവാക്കളുടെയും ചോദ്യങ്ങള്‍ കൃത്യമായ മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന സര്‍വ്വെ ഫലങ്ങളും വന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് സീറ്റ് കുറയുമെന്ന സര്‍വ്വെ ഫലങ്ങളും കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു.

മോദി ഭരണത്തില്‍ വന്‍ ജോലി നഷ്ടം; കേന്ദ്രം റിപ്പോര്‍ട്ട് പൂഴ്ത്തി, കമ്മീഷന്‍ അംഗങ്ങള്‍ രാജിവെച്ചുമോദി ഭരണത്തില്‍ വന്‍ ജോലി നഷ്ടം; കേന്ദ്രം റിപ്പോര്‍ട്ട് പൂഴ്ത്തി, കമ്മീഷന്‍ അംഗങ്ങള്‍ രാജിവെച്ചു

English summary
‘Must admire Rahul’s humility’: Goa BJP leader’s lavish praise of Cong chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X