മുസാഫര്‍പൂരില്‍ ബാലാത്സംഗ ശ്രമത്തിനിടെ പ്രതി തീ കൊളുത്തിയ യുവതി മരിച്ചു
പട്ന: ബീഹാറിലെ മുസഫര്‍പൂരില്‍ ബാലാത്സംഗത്തിനിരയായ യുവതി മരിച്ചു. ബാലാത്സംഗ ശ്രമത്തിനിടെ പ്രതി യുവതിയെ തീ കൊളുത്തിയിരുന്നു. ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നലെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു ഇരുപത്തിമൂന്ന് വയസുകാരിയായ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പെണ്‍കുട്ടിയെ അമ്മ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സാണ്. അവര്‍ ജോലിക്ക് പോയ സമയത്താണ് യുവതിയും ബന്ധുക്കളായ രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഈ സമയത്ത് ഗ്രാമമുഖ്യന്‍റെ മകനും കൂട്ടുകാരും ചേര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗശ്രമം ചെറുത്തതോടെ വീട്ടില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണണ്ണെ യുവതിയുടെ ദേഹത്തൊഴിച്ച് ഇയാള്‍ തീ കൊളുത്തി.
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.












Click it and Unblock the Notifications