കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും മോദിയും തമ്മില്‍ പവിത്രമായ ബന്ധം: രാജ്‌നാഥ് സിംഗ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും തമ്മില്‍ വളരെ പവിത്രമായ ബന്ധമാണ് ഉള്ളതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. അഗാധവും പവിത്രവുമായ ബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളത്. ഈ ബന്ധത്തിന് ഒരിക്കലും ഉലച്ചില്‍ തട്ടുകയുമില്ല - ബി ജെ പി മുന്‍ ദേശീയ പ്രസിഡണ്ട് കൂടിയായ സിംഗ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നരേന്ദ്ര മോദിക്കുളള അപ്രമാദിത്വം സ്വാഭാവികം മാത്രമാണ് എന്ന പക്ഷക്കാരനാണ് രാജ്‌നാഥ് സിംഗ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ബന്ധം വളരെ കൂടുതല്‍ വളര്‍ന്നു. ഞങ്ങളെക്കുറിച്ച് ശരിക്ക് അറിയാത്തവരാണ് തങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ട് എന്ന് പ്രചരിപ്പിക്കുന്നത്. എനിക്ക് ദോഷമായി എന്തെങ്കിലും വന്നാല്‍ പോലും ഈ ബന്ധം തകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

rajnath-singh

പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു - ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍, എ ബി വാജ്‌പേയ് - എല്‍ കെ അദ്വാനി എന്നിവര്‍ തമ്മിലുള്ള ബന്ധവുമായി താരതമ്യം വന്നപ്പോഴാണ് ആഭ്യന്തരമന്ത്രിയായ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വികാരാധീനനായി പ്രതികരിച്ചത്. എന്റെ രാഷ്ട്രീയജീവിതം നിങ്ങള്‍ക്ക് കാണാവുന്നതാണ്.

വിശ്വാസ്യത മാത്രമാണ് ഇത്രയും കാലത്തെ പൊതുജീവിതെ കൊണ്ട് ഞാന്‍ സമ്പാദിച്ചിട്ടുള്ളത്. തെറ്റിദ്ധാരണ കൊണ്ട് നരേന്ദ്രമോദിക്കെതിരെ സംസാരിച്ചിട്ടുള്ളവര്‍ മുമ്പ് ഉണ്ടായിട്ടുണ്ട് എന്നും സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന തെറ്റിദ്ധാരണ വെറും ചരിത്രം മാത്രമായി അവശേഷിക്കും. അഭിപ്രായ വ്യത്യാസമുണ്ട് എന്ന് പത്രക്കാര്‍ പറയുമ്പോഴും അടല്‍ജിയും അദ്വാനിജിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു - സിംഗ് ഓര്‍മിപ്പിച്ചു.

English summary
Union home minister Rajnath Singh has said his relations with Modi was too sacred, emotional and deep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X