• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൈസൂരു കൂട്ടബലാത്സംഗം; 5 പേർ തമിഴ്നാട്ടിൽ പിടിയിൽ..നടന്നതിനെ കുറിച്ച് മൊഴി നൽകി പെൺകുട്ടിയുടെ സുഹൃത്ത്

Google Oneindia Malayalam News

ചെന്നൈ; മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനിയായ 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 5 പേർ തമിഴ്നാട്ടിൽ പിടിയിൽ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്നാണ് സൂചന. ഇവർ എൻജിനിയറിംഗ് വിദ്യാർത്ഥികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അഞ്ച് പേർ അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ വിവരങ്ങളിലേക്ക്

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

ചൊവ്വാഴ്ച രാത്രിയായിരുന്നു മൈസൂരു ചാമുണ്ഡി ഹിൽസ് പ്രദേശത്ത് 22 കാരിയായ എംബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു ക്രൂരത. ഇതിന് ശേഷം കുറ്റിക്കാട്ടിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളയുകയായിരുന്നു. ബുധനാഴ്ച കുറ്റിക്കാട്ടിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസികളാണ് ഇരുവരേയും കണ്ടെത്തിയത്.സുഹൃത്തിൻറെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്ത്.

2

തുടർന്ന് പ്രദേശത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എൻജിനിയറിംഗ് വിദ്യാർത്ഥികളിലേക്ക് പോലീസ് എത്തിയത്. സംശയാസ്പദമായ 20 സിം കാർഡുകൾ ആയിരുന്നു പോലീസ് ട്രേസ് ചെയ്തത്. അതിൽ ആറ് എണ്ണം വിദ്യാർത്ഥികളുടേതായിരുന്നു. ഇവ സംഭവത്തിന് ശേഷം പിന്നീട് മൈസൂരു സർവ്വകലാശാലയുടെ പരിധിയിൽ എത്തിയതായും കണ്ടെത്തിയിരുന്നു.സംഭവ ദിവസം വൈകിട്ട് ആറര മുതല്‍ എട്ടര വരെ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിൽ ഉണ്ടായിരുന്നത്. ഇതിന് ശേഷം ഈ നമ്പറുകൾ പ്രവർത്തന രഹിതമായിരുന്നു.

3

തുടർന്നാണ് വിദ്യാർത്ഥികൾ സംശയത്തിന്റെ നിഴലിൽ ആയത്. പിന്നീട് ഇവരെ കുറിച്ചുള്ള വിശധമായ പരിശോധനയില്‍ വിദ്യാർത്ഥികൾ സര്‍വകലാശാല പരീക്ഷ എഴുതാതെ മടങ്ങിയതായി പോലീസ് കണ്ടെത്തി. ഇതോടെയായിരുന്നു സംശയം ബലപ്പെട്ടത്. മാത്രമല്ല ഹോസ്റ്റലിലും വിദ്യാർത്ഥികൾ എത്തിയിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം വിദ്യാർത്ഥികളിൽ നാല് പേർ മലയാളികളാണെന്നും ഒരാൾ തമിഴ്നാട് സ്വദേശിയാണെന്നുമുളള റിപ്പോർട്ടുകൾ ഇതിനിടയിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും യാത്ര തിരിച്ചതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

4

എന്നാൽ ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും പിടിയിലാവരിൽ നാല് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ കർണാക സ്വദേശിയുമാണെന്നാണ് റിപ്പോർട്ട്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഡിജിപി പ്രവീണ്‍ സൂദ് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്. അതിനിടെ സംഭവത്തെ കുറിച്ച് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് പോലീസിന് മൊഴി നൽകി.

5

സ്ഥിരമായി ജോഗിംങ്ങിന് പോകുന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നതെന്നും 25 വ​യ​സ്സി​നും 30വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ക്ലാസ് കഴിഞ്ഞതോടെ ഏകദേശം 7.30 ആയപ്പോഴാണ് ബൈക്ക് എടുത്ത് പോയത്. എനിക്ക് സുപരിചിതമായ വഴിയാണ്. ഞങ്ങൾ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ആറ് പേർ എത്തിയത്.

6

തന്നെ അവർ വടികൾ ഉപയോഗിച്ച് തല്ലി. അബോധാവസ്ഥയിൽ ആകുന്നത് വരെ തല്ലി. ഇതിനിടയിൽ ഒരാൾ പാറക്കല്ല് കൊണ്ട് തലക്കടിച്ചു. ഇതോടെ താൻ ബോധരഹിതനായി. എനിക്ക് ബോധം വന്നപ്പോൾ നാല് പേർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. അവൾ എവിടെയെന്ന് തിരക്കിയപ്പോൾ കുറ്റിക്കാട്ടിൽ നിന്നും അവളെ വലിച്ചിഴച്ച് അവർ എന്റെ അടുത്ത് കൊണ്ട് വന്ന് കിടത്തി. അവളുടെ ശരീരത്തിൽ നിറയെ മുറിവുകൾ ഉണ്ടായിരുന്നു. ബോധരഹിതയായിരുന്നു., യുവാവ് പോലീസിനോട് പറഞ്ഞു.

cmsvideo
  Now you can book Covid-19 vaccine slots on WhatsApp
  7

  പിന്നീട് ഇവർ യുവാവിന്റെ ഫോൺ തട്ടിപ്പറിച്ചുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി. തന്റെ പിതവിനെ വിളിച്ച് മൂന്ന് ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പെമ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായി യുവാവ് പറഞ്ഞു. അതേസമയം ഈ പണം കൈമാറിയോ എന്ന കാര്യം വ്യക്തമല്ല.

  English summary
  Mysore rape case; 5 arrested from tamilnadu, survivor's friend explained everything to police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X