നഗ്മയ്ക്കും ഹേമ മാലിനിക്കും പ്രത്യേക സുരക്ഷ
ലഖൊനൊ: വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന നടിമാരായ ഹേമ മാലിനിക്കും നഗ്മയ്ക്കും പ്രത്യേക പൊലീസ് സംരക്ഷണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവര്‍ത്തകരില്‍ നിന്ന് ഇരുവര്‍ക്കും അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷനും മുതിര്‍ന്ന പൊലീസു ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നഗ്മയ്ക്ക് മൂന്ന് തവണയാണ് പ്രവര്‍ത്തകരില്‍ നിന്ന് ദുരനുഭവമുണ്ടായത്. പ്രചാരണത്തിനിടെ പ്രാദേശിക എം എല്‍ എ പരസ്യമായി നടിയെ ചുംബിച്ചത് വിവാദമായിരുന്നു. തൊട്ടടുത്ത ആഴ്ച ഒരു യുവാവ് ചുംബിക്കുകയും നഗ്മ അയാളെ കരണത്തടിച്ചതും വാര്‍ത്തയായി. ഈ സാഹചര്യത്തില്‍ നഗ്മയ്ക്ക് സംരക്ഷണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
മഥുരയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഹേമ മാലിനിക്കും പ്രവര്‍ത്തകരില്‍ നിന്ന് അതിക്രങ്ങള്‍ നേരിടേണ്ടിവന്നു. ആള്‍ക്കൂട്ടത്തെ ഭയന്ന് കാറില്‍ നിന്നിറങ്ങാതയാണ് ഹേമ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.
നഗ്മയ്ക്കും ഹേമമാലിനിക്കും കൂടാതെ ഝാര്‍ഗണ്ഡിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ഉമാ ഭാരതിക്കും മൊറാദാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിഗം നൂര്‍ ഭാനുവിനും അധിക സുരക്ഷ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടിമാരടക്കമുള്ള എല്ലാ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു.












Click it and Unblock the Notifications