കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

നാഗ്പുര്‍: കേസ് ഒതുക്കിത്തീര്‍ക്കാന്‍ വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആന്റി കറപ്ഷന്‍ ബ്യൂറോ തെളിവു സഹിതം പിടികൂടി. അംബസാരി പോലീസ് സ്‌റ്റേഷനിലെ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ അര്‍ച്ചന ലക്ഷ്മണറാവു(33) ആണ് പിടിയിലായതെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഹര്‍ദീപ് സിങ് അറോറ എന്നയാളില്‍ നിന്നും 50,000 രൂപയായിരുന്നു അര്‍ച്ചന കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ഹര്‍ദീപിനും കുടുംബത്തിനുമെതിരെ ഹര്‍ദീപിന്റെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു കിട്ടിയ ഹര്‍ദീപ് പോലീസ് ഉദ്യോഗസ്ഥയെ സമീപിച്ചപ്പോഴാണ് വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടത്.

bribery

ഇതേ തുടര്‍ന്ന് ഹര്‍ദീപ് ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം 20,000 രൂപ ആദ്യ ഘട്ടം നല്‍കാമെന്ന് അറിയിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥ നിശ്ചയിച്ച സ്ഥലത്തുവെച്ച് പണം കൈമാറുമ്പോള്‍ എസിബി ഉദ്യോഗസ്ഥര്‍ പോലീസുകാരിയെ തെളിവു സഹിതം പിടികൂടി.

ഇവര്‍ക്കെതിരെ ഉടന്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തന്നെ കുടുക്കാന്‍ ചിലര്‍ മന:പൂര്‍വം ഗൂഢാലോചന നടത്തിയതാണെന്നും താന്‍ കൈക്കൂലിക്കാരി അല്ലെന്നുമാണ് ഉദ്യോഗസ്ഥയുടെ വാദം.

English summary
Nagpur Woman Cop Caught Receiving Rs 20,000 Bribe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X