തരൂറും തരാറും ദുബായില്‍ ഒരുമിച്ച് താമസിച്ചെന്ന് മൊഴി
ദില്ലി: സുനന്ദ പുഷ്കര്‍ കൊലക്കേസില്‍ ആശയക്കുഴപ്പം കൂട്ടി കൂടുതല്‍ മൊഴികള്‍ പുറത്തേക്ക്. സുനന്ദയുടെ അടുത്ത സുഹൃത്തും മാധ്യമ പ്രവര്‍ത്തകയും ആയ നളിനി സിങ് പറഞ്ഞത് എന്ന രീതിയിലാണ് വാര്‍ത്തകള്‍. കേസ് ആദ്യം അന്വേഷിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നളിനി നല്കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മിലുള്ള ബന്ധം സുനന്ദയെ ഏറെ അസ്വസ്ഥയാക്കിയിരുന്നു എന്നാണ് നളിനി സിങ് മൊഴി നല്‍കിയിട്ടുള്ളതത്രെ. തരൂര്‍ വിവാഹമോചനം തേടുമെന്ന് സുനന്ദ ഭയപ്പെട്ടിരുന്നതായും നളിനി സിങിന്റെ മൊഴിയില്‍ പറയുന്നതായി സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ശശി തരൂരും മെഹര്‍ തരൂരും മൂന്ന് രാത്രികളില്‍ ദുബായില്‍ ഒരുമിച്ചുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. സുനന്ദ തന്നോട് ഇക്കാര്യം പറഞ്ഞതായി നളിനി സിങ് മൊഴി നല്കിയിട്ടുണ്ടത്രെ.
2013 ജൂണ്‍ മാസത്തിലായിരുന്നു ഇതെന്നാണ് സുനന്ദ പറഞ്ഞതത്രെ. ഇതിന്റെ തെളിവുകളെല്ലാം തന്റെ കയ്യിലുണ്ടെന്നും സുനന്ദ തന്നോട് പറഞ്ഞതായി നളിനി സിങിന്റെ മൊഴിയിലുണ്ട്.

വാര്‍ത്ത പുറത്ത് വന്നതോടെ മെഹര്‍ തരാര്‍ പ്രതികരണവുമായി രംഗത്തെത്തി. ഇപ്പോള്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ല. പോലീസിന്റെ വിളിക്കായി കാത്തിരിക്കുകയാണ്. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറണെന്നും തരാര്‍ വ്യക്തമാക്കി.
നളിനി സിങിന്റെ മൊഴില്‍ പറയുന്ന സമയത്ത് താന്‍ ദുബായില്‍ ഉണ്ടായിരുന്നു എന്ന് തരാര്‍ പറഞ്ഞു. എന്നാല്‍ അത് വ്യക്തിപരമായ ഒരു പരിപാടി ആയിരുന്നില്ല. ഒരുപാട് പേര് പങ്കെടുത്ത ഒരു ചടങ്ങായിരുന്നുവെന്നും തരാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications