Get Updates
Get notified of breaking news, exclusive insights, and must-see stories!

2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...

മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ

ദില്ലി: മോദി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി ഏകദേശം ഒരുവര്‍ഷമാണ് സര്‍ക്കാരിന് മുമ്പിലുള്ളത്. ഇത് നിര്‍ണായകവുമാണ്. ഈ നാലുവര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി എത്രത്തോളം മികവ് കാട്ടിയെന്നത് നിര്‍ണായകമായ ചോദ്യമാണ്. ചിലയിടങ്ങളില്‍ പ്രതിസന്ധിയുണ്ടെങ്കിലും നരേന്ദ്ര മോദിക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ക്രോം ഡാറ്റാ അനലറ്റിക്‌സ് ആന്റ് മീഡിയ നടത്തിയ സര്‍വേയില്‍ 55 ശതമാനം പേരും മോദി വീണ്ടും അധികാരത്തിലെത്തണമെന്നും ബിജെപി സര്‍ക്കാരുണ്ടാക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. നിലവില്‍ മോദിക്കെതിരെ രൂപംകൊണ്ട പ്രതിപക്ഷ ഐക്യമൊന്നും 2019ല്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നാണ് ഇതോടെ വ്യക്തമാക്കുന്നത്. ജനപ്രിയ നേതാവായി അദ്ദേഹം തുടരുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

മൃഗീയ ഭൂരിപക്ഷം

മൃഗീയ ഭൂരിപക്ഷം

പ്രതിപക്ഷത്തിന്റെ കാര്യം ദുരന്തമാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് സീറ്റ് കൂടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. 2014ല്‍ 282 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 318 സീറ്റുകള്‍ എളുപ്പത്തില്‍ ബിജെപി നേടുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഉപതിരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് കിട്ടിയ താല്‍ക്കാലിക തിരിച്ചടി മാത്രമായി കണക്കാക്കേണ്ടി വരും. സര്‍വേ പ്രകാരം മോദിക്ക് പകരക്കാരനായി മറ്റൊരു നേതാവിനെ ജനങ്ങള്‍ സങ്കല്‍പ്പിച്ചിട്ടില്ലെന്ന് സാരം.

പ്രധാനമന്ത്രി മോദി തന്നെ

പ്രധാനമന്ത്രി മോദി തന്നെ

സര്‍വേയില്‍ പങ്കെടുത്ത 53 ശതമാനം പേരും നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. കോണ്‍ഗ്രസിനെ മുന്നില്‍ നയിക്കുന്ന അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 23 ശതമാനം പേര്‍ മാത്രമാണ് പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. ഇതോടെ മോദി രാഹുല്‍ പോരാട്ടം തന്നെ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഏഴ് ശതമാനവും അഖിലേഷ് യാദവിനെ ആറ് ശതമാനവും മായാവതിയെ അഞ്ച് ശതമാനവും അരവിന്ദ് കെജ്രിവാളിനെ ഒരു ശതമാനവും പേരാണ് പിന്തുണച്ചത്.

എന്‍ഡിഎ തന്നെ വരും

എന്‍ഡിഎ തന്നെ വരും

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ നിരവധി എതിര്‍പ്പുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. കര്‍ഷക പ്രതിസന്ധി മുതല്‍ തൊഴിലില്ലായ്മ വരെ സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നങ്ങളാണ്. എന്നാല്‍ ഇതേ സര്‍ക്കാര്‍ തന്നെ വീണ്ടും വരണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനവും അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തുന്ന പാര്‍ട്ടികളില്ലാത്തതാണ് ബിജെപിയെ ജനപ്രിയ പാര്‍ട്ടിയാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പേര്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തരുതെന്നാണ് പറഞ്ഞത്.

മതസ്വാതന്ത്ര്യവും തൊഴിലും

മതസ്വാതന്ത്ര്യവും തൊഴിലും

സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ മതസ്വാതന്ത്ര്യം മെച്ചപ്പെട്ടെന്ന് അഭിപ്രായപ്പെട്ടു. സാധാരണ ഗതിയിലാണെന്ന് 32 ശതമാനവും അഭിപ്രായപ്പെട്ടു. വളരെ മോശമായി എന്ന് 23 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. അതോടൊപ്പം ജോലിയും സ്ഥിരവരുമാനവും എന്‍ഡിഎ സര്‍ക്കാരില്‍ കീഴില്‍ മെച്ചപ്പെട്ടെന്ന് 37 ശതമാനം അഭിപ്രായപ്പെട്ടു. മോശമായെന്ന് 32 ശതമാനം പേര്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പുള്ള അതേ രീതിയിലാണെന്ന് 31 ശതമാനവും അഭിപ്രായപ്പെട്ടു.

ജീവിത നിലവാരം

ജീവിത നിലവാരം

മോദി സര്‍ക്കാരിന്റെ കാലത്ത് ജീവിത നിലവാരം കുറച്ച് മെച്ചപ്പെട്ടെന്ന് 28 ശതമാനം അഭിപ്രായപ്പെട്ടു. വലിയ രീതിയില്‍ മെച്ചപ്പെട്ടെന്ന് 19 ശതമാനം പേര്‍ പറഞ്ഞു. പഴയ അവസ്ഥ തന്നെയാണെന്ന് 23 ശതമാനവും മോശമായെന്ന് 14 ശതമാനവും വളരെ മോശമായെന്ന് 11 ശതമാനവും അഭിപ്രായപ്പെട്ടു. എന്‍ഡിഎ സര്‍ക്കാര്‍ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി എന്ന് മോദി ഇടയ്ക്കിടെ അവകാശവാദമുന്നയിക്കുന്നതാണ്. എന്നാല്‍ അത് വേണ്ടത്ര ഉയര്‍ന്നിട്ടില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

വിലയിരുത്തല്‍....

വിലയിരുത്തല്‍....

സര്‍ക്കാര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനവും നല്ലതാണെന്ന് 26 ശതമാനവും ശരാശരിയാണെന്ന് 27 ശതമാനവും അഭിപ്രായപ്പെട്ടു. അതേസമയം മോശമാണെന്ന് 24 ശതമാനമാണ് അഭിപ്രായപ്പെട്ടത്. അതേസമയം മെയ് ഒമ്പതിനും 22നും ഇടയിലാണ് സര്‍വേ നടത്തിയത്. മൊത്തം 13575 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേ പ്രകാരമാണെങ്കില്‍ രാജ്യത്ത് നരേന്ദ്ര മോദി പകരം വെക്കാനില്ലാത്ത നേതാവായും ബിജെപി ഏറ്റവും കരുത്തുറ്റ പാര്‍ട്ടിയായും തന്നെ തുടരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+