നാരദ കേസില്‍ ബംഗാള്‍ മന്ത്രിമാര്‍ക്ക് ഇടക്കാല ജാമ്യം; കടുത്ത ഉപാധികള്‍, വാദം തുടരുന്നു
കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. പശ്ചിമ ബംഗളിലെ രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം. കല്‍ക്കത്ത ഹൈക്കോടതിയിലെ അഞ്ചംഗ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നും അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.
80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

ജാമ്യ ഹര്‍ജിയില്‍ വാദം തുടരുകയാണ്. തിങ്കളാഴ്ച ഇനിയും വാദം നടക്കും. ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, മഥന്‍ മിത്ര, മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. സ്‌പെഷ്യല്‍ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ചില്‍ ഭിന്ന അഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ചംഗ ബെഞ്ചിന് കേസ് വിടുകയായിരുന്നു. ജാമ്യ ഹര്‍ജിയില്‍ വാദം തുടരുകയാണ്.
Recommended Video
സിബിഐ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നാലുപേരുടെയും ജാമ്യം കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത് ഈ മാസം 19നാണ്. ഇതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഭിന്ന അഭിപ്രായം ഉടലെടുത്തും കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടതും. എന്നാല്‍ ഈ വേളയില്‍ തന്നെ ജാമ്യം തടയണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി പരിഗണിക്കുന്ന കേസില്‍ തീരുമാനമാകും മുമ്പ് സുപ്രീംകോടതിയെ സമീപിച്ച നടപടി വിവാദമായി. പിന്നീട് സിബിഐ സ്വമേധയാ സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ചു. അതേസമയം, കേസില്‍ പ്രതികളായ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാത്ത സിബിഐ നടപടിയും ചര്‍ച്ചയായിട്ടുണ്ട്.
നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications