വി.നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റു
പുതുച്ചേരി:മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ വി നാരായണ സ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേറ്റു. ബീച്ച് റോഡിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണ്ണര്‍ കിരണ്‍ബേദി സത്യവാചകം ചൊല്ലിക്കൊടുത്തു.അഞ്ചംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതുച്ചേരി പി.സി.സി അധ്യക്ഷന്‍ എ നമശിവായം, എം.കന്തസാമി, ഷാജഹാന്, ആര്. കമല കണ്ണന്, മല്ലാടി കൃഷ്ണ റാവു എന്നിവരാണ് മന്ത്രിസഭയിലെ അംഗങ്ങള്‍.
കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാകകള്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് നാരായണ സ്വാമിയ്ക്ക് തുണയായത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിച്ച നമശ്ശിവായത്തെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം.

യു പി എ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ച നാരായണ സ്വാമി 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പഎന്ഡിഎ സ്ഥാനാര്‍ത്ഥി ആര് രാധാകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു. 30 അംഗ നിയമസഭയില്‍ 15 സീറ്റി നേടിയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications