
'ഞാന്‍ ആവശ്യപ്പെട്ട കാര്യം മോദി ചെയ്തില്ല... അതുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനും..'; പൈലറ്റിനോട് ഗെലോട്ട്
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രശംസിച്ചതിന് പിന്നാലെ ചോദ്യമുയര്‍ത്തിയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രധാനമന്ത്രി തന്നെ പ്രശംസിക്കുകയല്ല, മറിച്ച് വസ്തുതകള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ആഭ്യന്തര വെല്ലുവിളികളൊന്നുമില്ലെന്നും ഗെലോട്ട് പറഞ്ഞു.
ബാരനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് പാര്‍ട്ടിയില്‍ വെല്ലുവിളികളൊന്നുമില്ല. രാഷ്ട്രീയത്തില്‍, ഓരോ വ്യക്തിക്കും ചില അഭിലാഷങ്ങളുണ്ടായിരിക്കും. നാം എന്തിന് അത് ശ്രദ്ധിക്കാന്‍ പോകണം. ഓരോ വ്യക്തിക്കും അഭിലാഷമുണ്ട്, അത് ഉണ്ടായിരിക്കണം. സമീപനത്തിലാണ് വ്യത്യാസം, അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ഒന്നും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അടുത്ത തെരഞ്ഞെടുപ്പില്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് പോരാടി വിജയിക്കണം, ഇത് രാജസ്ഥാന്റെ മാത്രമല്ല, രാജ്യത്തിന്റെ പൊതുതാല്‍പര്യമാണ് എന്നും അശോക് ഗെലോട്ട് പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു പൊതുവേദിയില്‍ വെച്ച് നരേന്ദ്രമോദി, അശോക് ഗെലോട്ടിനെ പുകഴ്ത്തി സംസാരിച്ചത്.
എന്നേയും ഒത്തുകളിയേയും ബന്ധിപ്പിക്കരുത്; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും ധോണി

ഇതിനെതിരെ സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഗുലാം നബി ആസാദിനെയും സമാനമായി പാര്‍ലമെന്റില്‍ പ്രശംസിച്ചിരുന്നു എന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണല്ലോ എന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ഇത് നിസാരമായി കാണരുത് എന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു.
എന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം

ഇതിനെതിരെ ആയിരുന്നു ഗെലോട്ടിന്റെ പ്രതികരണം. എന്ത് പ്രശംസ? അദ്ദേഹം (മോദി) ചില വസ്തുതകള്‍ പങ്കുവെച്ചു. എന്റെ പ്രകടനത്തെക്കുറിച്ചല്ല അദ്ദേഹം സംസാരിച്ചത്. തന്റെ അഭ്യര്‍ത്ഥനകള്‍ അദ്ദേഹം അംഗീകരിച്ചിരുന്നെങ്കില്‍ താന്‍ അത് പ്രശംസയായി കണക്കാക്കുമായിരുന്നു എന്നും അശോക് ഗെലോട്ട് ചൂണ്ടിക്കാട്ടി.
ബാര്‍ബര്‍ ഷോപ്പിലും റിലയന്‍സ് എത്തുമോ? സലൂണ്‍, സ്പാ ബിസിനസിലേക്ക് കണ്ണെറിഞ്ഞ് അംബാനി

പ്രധാനമന്ത്രിക്ക് മുന്‍പില്‍ താന്‍ മൂന്ന് അഭ്യര്‍ത്ഥനകള്‍ അറിയിച്ചിരുന്നു എന്നും എന്നാല്‍ അവയൊന്നും അദ്ദേഹം പരിഗണിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു. മംഗാര്‍ ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുക, രത്ലാമില്‍ നിന്ന് ബന്‍സ്വാര വഴി ദുംഗര്‍പൂരിലേക്കുള്ള റെയില്‍വേ പദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ ചിരഞ്ജീവി ആരോഗ്യ പദ്ധതിയുടെ രാജ്യവ്യാപകമായി നടപ്പാക്കല്‍ എന്നിവയായിരുന്നു അത്.

ഇതെല്ലാം പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹം എന്നെ പ്രശംസിക്കുന്നുവെന്ന് ഞാന്‍ സമ്മതിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയായ കാലത്ത് താന്‍ സീനിയറായിരുന്നുവെന്ന് മോദി പറഞ്ഞു. ഇന്നും മുഖ്യമന്ത്രിമാരില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് ഞാന്‍. അദ്ദേഹം ആ വസ്തുതകള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തത്. ഞാനിത് പ്രശംസയായി കണക്കാക്കുന്നില്ല, ഗെലോട്ട് പറഞ്ഞു.