കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ഗാന്ധിയന്‍ സോഷ്യലിസ്‌റ്റെന്ന് കൃഷ്ണയ്യര്‍

  • By Soorya Chandran
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ പ്രശസംസിച്ച് ജസ്റ്റിവ് വി ആര്‍ കൃഷ്ണയ്യര്‍ രംഗത്ത്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിയെ ഏറെ വിമര്‍ശിച്ചിരുന്ന ആളായിരുന്നു കൃഷ്ണയ്യര്‍.

നരേന്ദ്ര മോഡിക്ക് ജന്മ ദിനം ആശംസിച്ചുകൊണ്ട് അയച്ച കത്തിലാണ് കൃഷ്ണയ്യരുടെ പ്രശംസ. ആഗോള കാഴ്ചപ്പാടുകള്‍ ഉള്ള ദേശീയ വാദി എന്നും കൃഷ്ണയ്യര്‍ മോഡിയെ വിശേഷിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് കൃഷ്ണയ്യരുടെ കത്തിന്റെ കാര്യം പുറത്ത് വിട്ടത്.

VR Krishna Iyer

മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കൃഷ്മയ്യര്‍ ഇടതു പക്ഷത്തോട് ഏറെ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ആളാണ്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ പോലും അംഗമായിരുന്നു കൃഷ്ണയ്യര്‍. മോഡിയെക്കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൃഷ്ണയ്യരുടെ പ്രശംസ ഏറെ ചര്‍ച്ചയാകാന്‍ ഇടയുണ്ട്.

2002 ല്‍ ഗുജറാത്ത് കലാപത്തില്‍ മോഡിയെ ഏറെ വിമര്‍ശിച്ച വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. കലാപത്തെക്കുറിച്ചന്വേഷിച്ച ജനകീയ സമിതിയില്‍ അംഗവും ആയിരുന്നു. സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കലാപത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയും ആണെന്നാണ് പറഞ്ഞിരുന്നത്.

'ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആണ്. നരേന്ദ്ര മോഡിയും ഒരു സോഷ്യലിസ്റ്റ് ആണ്. ഗാന്ധിയന്‍ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യലിസ്റ്റ്. അതുകൊണ്ട് ഞാന്‍ മോഡിയെ പിുന്തുണക്കുന്നു.'-കൃഷ്ണയ്യരുടെ കത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് മോഡിക്ക് രാജ്യത്തെ ജനങ്ങലുടെ താത്പര്യം സംരക്ഷിക്കാനും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൃഷ്ണയ്യര്‍ പറയുന്നുണ്ട്.

English summary
A retired Supreme Court judge, who had censured Narendra Modi 10 years ago over the 2002 communal riots in Gujarat, has now endorsed the BJP's decision to project him as its prime ministerial candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X