കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും മെര്‍ക്കലും ബെംഗളൂരുവിലെ ബോഷ് ഫാക്ടറിയില്‍

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കലും ജര്‍മന്‍ വാഹനനിര്‍മ്മാണ കമ്പനിയായ ബോഷിന്റെ ഫാക്ടറി സന്ദര്‍ശിച്ചു. ഇരുവരും ബോഷിന്റെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. പുതിയ മോഡലുകള്‍ ന്യൂജനറേഷനെ ആകര്‍ഷിപ്പിക്കുന്നതെങ്ങനെയാണെന്ന് മോദി ചോദിച്ചു.

യുവാക്കള്‍ക്ക് നല്‍കുന്ന പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളും ഇരുവരുമായി കമ്പനി അധികൃതര്‍ പങ്കുവെച്ചു. 1953ലാണ് ബോഷ് കമ്പനിയുടെ ശാഖ ബെംഗളൂരുവില്‍ ആരംഭിക്കുന്നത്. 1961ല്‍ പരിശീലന കേന്ദ്രവും ആരംഭിച്ചിരുന്നു. ബോഷിന്റെ പരിശീലന കേന്ദ്രം ഇരുവരും സന്ദര്‍ശിച്ചു.

modi-angela-merkel

പുറത്തുനിന്നുള്ള നൂതന സാങ്കേതിക വിദ്യയെയും നിക്ഷേപങ്ങളെയും സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായി കഴിഞ്ഞതായി മോദി പറഞ്ഞു. വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. വിവരസാങ്കേതിക വ്യവസായികളുടെ സംഘടനയായ നാസ്‌കോം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇരുവരും പങ്കെടുക്കും. അതിനുശേഷം ഏന്‍ജല മെര്‍ക്കല്‍ ജര്‍മ്മനിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെയും ജര്‍മന്‍ ചാന്‍സലറുടെയും സന്ദര്‍ശനം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ഞായറാഴ്ച രാത്രിയാണു മെര്‍ക്കലും ഏതാനും മന്ത്രിമാരുമുള്‍പ്പെടുന്ന സംഘം എത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മെര്‍ക്കല്‍ ബെംഗളൂരുവില്‍ എത്തിയത്.

English summary
Prime Minister Narendra Modi and the Chancellor of Federal Republic of Germany Angela Merkel on Tuesday visited vocational training centre at Bosch in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X