ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദക രാജ്യങ്ങളിലൊന്നാകും; നരേന്ദ്ര മോദി

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: കറന്‍സി നിരോധനം രാജ്യത്തെ സാമ്പത്തിക മുന്നേറ്റത്തിന് തടസമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും സാമ്പത്തിക പരിഷ്‌കരണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എട്ടാമത് വൈബ്രന്റ് ഗുജറാത്ത് സമ്മേളനം ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

മോദി മുഖ്യമന്ത്രിയായിരിക്കെ 2003ല്‍ ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യന്‍ കമ്പനികളുടെ സി.ഇ.ഒമാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ ആഗോള നിക്ഷേപ സൗഹൃദ രാജ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 pm-narendra-modi

ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തെ നേരിട്ടപ്പോളും ഇന്ത്യയ്ക്കുണ്ടായത് വലിയ വളര്‍ച്ചയാണ്. ഇതുവരെ രാജ്യത്തുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ നീക്കമാണ് മേക്ക് ഇന്‍ ഇന്ത്യ. വ്യവസായം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യയില്‍ ലഘൂകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈകാതെ ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ഉല്‍പാദക രാഷ്ട്രമായി ഇന്ത്യ മാറും. ലോകത്തിലെ ഏറ്റവും ഡിജിറ്റല്‍വല്‍ക്കരിച്ച സമ്പദ്ഘടനയെന്ന ഖ്യാതിയുടെ പടിവാതില്‍ക്കലാണ് ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

English summary
PM Narendra Modi at Vibrant Gujarat Summit
Please Wait while comments are loading...