ഇന്ത്യ പൊളിച്ചടുക്കും!! മിന്നലാക്രമണത്തിനൊരുങ്ങി മോദി സര്‍ക്കാര്‍, കേന്ദ്രമന്ത്രിയുടെ സൂചന!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഭീകരവാദത്തിനും പാകിസ്താന്റെ കടന്നാക്രമണങ്ങള്‍ക്കും അടിയന്തര നടപടിയെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒരു മിന്നലാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം സൂചന നല്‍കി. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിലാണ് ജിതേന്ദ്ര സിംഗ് പറഞ്ഞത്.

അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കുമോ എന്ന ചോദ്യത്തിനായിരുന്നു ജിതേന്ദ്ര സിംഗ് മറുപടി നല്‍കിയത്. തയ്യാറെടുക്കുന്ന മിന്നാലാക്രമണത്തെ കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഫലം അറിയാം

ഫലം അറിയാം

ചെയ്യാന്‍ പോകുന്നത് എന്താണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സുരക്ഷാ ഏജന്‍സികള്‍ വേണ്ടത് ചെയ്യും. ഓപ്പറേഷന്‍ നടന്നതിന് ശേഷം ഫലം അറിയാമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

കാശ്മീരിലെ പ്രശ്‌നം

കാശ്മീരിലെ പ്രശ്‌നം

കാശ്മീരിലെ പ്രശ്‌നം ഉടന്‍ അവസാനിക്കുമെന്നും, അതിന് വേണ്ടി ചില നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത് കഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു.

വിസമ്മതിച്ചു

വിസമ്മതിച്ചു

ഭീകരവാദത്തിനും പാകിസ്താന്റെ കടന്ന് കയറ്റങ്ങളെയും നേരിടാന്‍ തയ്യാറെടുക്കുന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജിതേന്ദ്ര സിംഗ് വിസമ്മതിച്ചു. ഇതൊരു നിര്‍ണായക നയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യം, ധൈര്യം, ദൃഢത എന്നിവയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹുറിയത്തിന് പങ്കില്ല

ഹുറിയത്തിന് പങ്കില്ല

കാശ്മീര്‍ പ്രശ്‌ന പരിഹാരത്തില്‍ ഹുറിയത്തിന് പങ്കില്ലെന്നും വിഘടന വാദത്തെ കുറിച്ച് സംസാരിക്കുന്ന ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

English summary
Narendra Modi govt preparing for surgical strike 2.0? Jitendra Singh just dropped a hint.
Please Wait while comments are loading...