കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചീറ്റകളെ കാണാന്‍ വന്നാലും ആരേയും കയറ്റേണ്ട': വളന്റിയര്‍മാരോട് മോദി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ കാണാന്‍ ആര്‍ക്കും പ്രവേശനം അനുവദിക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്.

ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്ത് അവ ഇണങ്ങുന്നതുവരെ ആരേയും പ്രവേശിപ്പിക്കേണ്ട എന്ന് വളന്റിയര്‍മാരോടാണ് നരേന്ദ്ര മോദി നിര്‍ദേശിച്ചത്. തന്റെ പേര് പറഞ്ഞ് വരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം അനുവദിക്കരുത് എന്നും പ്രധാനമന്ത്രി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ചീറ്റപ്പുലികളുടെ സുരക്ഷയ്ക്കായി നിയോഗിച്ച 'ചീറ്റ മിത്ര' വളന്റിയര്‍മാര്‍ക്കാണ് മോദി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

1

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

ചീറ്റകളെ കാണാന്‍ വരുന്ന തന്നെപ്പോലുള്ള നേതാക്കളെ തടയണം എന്നും ഇനി താന്‍ നേരിട്ട് വന്നാല്‍ പോലും അകത്തേക്ക് കടത്തി വിടില്ല എന്നാണ് പറയേണ്ടത് എന്നും മോദി വളന്റിയര്‍മാരെ ചട്ടം കെട്ടിയിട്ടുണ്ട്. അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും രാഷ്ട്രീയക്കാരേയും തടയണം എന്നും മോദി ആവശ്യപ്പെട്ടു.

2

പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാനുള്ള അനുമതി പിന്നീട് നല്‍കും. അതുവരെ ഇവിടേക്കെത്തുന്ന എല്ലാവരോടും അകത്തേക്ക് കയറാന്‍ പറ്റില്ല എന്ന് തന്നെ തീര്‍ത്ത് പറയണം എന്നും വളന്റിയര്‍മാരോട് മോദി പറഞ്ഞു. മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണി എന്നായിരുന്നു വളന്റിയര്‍മാരുടെ മറുപടി.

മോദിയുടെ പിറന്നാളിന് എത്തിക്കുന്ന ചീറ്റകളെ പാര്‍പ്പിക്കാന്‍ കുനോയെ തിരഞ്ഞെടുത്തത് എന്തിനെന്നറിയാമോ?മോദിയുടെ പിറന്നാളിന് എത്തിക്കുന്ന ചീറ്റകളെ പാര്‍പ്പിക്കാന്‍ കുനോയെ തിരഞ്ഞെടുത്തത് എന്തിനെന്നറിയാമോ?

3

മധ്യപ്രദേശിലെ വിശാലമായ വനമേഖലയില്‍ 748 ചതുരശ്ര കിലോമീറ്ററില്‍ പരന്ന് കിടക്കുന്നതാണ് കുനോ പാല്‍പൂര്‍ ദേശീയോദ്യാനം. നരേന്ദ്ര മോദിയുടെ 72-ാം പിറന്നാള്‍ പ്രമാണിച്ചാണ് കുനോ പാല്‍പൂര്‍ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. ജനവാസ കേന്ദ്രങ്ങളൊന്നുമില്ലാത്ത ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന പ്രദേശം കൊറിയയിലെ സാല്‍ വനങ്ങളോട് വളരെ സാമ്യമുള്ളതാണ്.

'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി

4

കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ദേശീയ ഉദ്യാനത്തില്‍ നിലവില്‍ 21 ചീറ്റപ്പുലികളെ പാര്‍പ്പിക്കാം എന്നാണ് പറയപ്പെടുന്നത്. അനുയോജ്യമായ സാഹചര്യം ഒരുക്കിയാല്‍ 36 എണ്ണത്തിനെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും കണക്കാക്കുന്നു. നിലവിലെ ട്രാന്‍സ്ലോക്കേഷന്‍ വിജയകരമായാല്‍, കുനോയില്‍ ചീറ്റപ്പുലികളുടെ ഒരു മെറ്റാ-പോപ്പുലേഷന്‍ സ്ഥാപിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ആലോചന.

English summary
Narendra Modi has directed that no one should be allowed to see the cheetahs in Kuno National Park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X