കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

900 മീറ്റര്‍ ഇടനാഴി, ശിവപ്രതിമകളില്‍ ക്യുആര്‍ കോഡ്; ഉജ്ജയിനിലെ മഹാകാല്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് മോദി

Google Oneindia Malayalam News

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്ജയിനിലെ മഹാകല്‍ ലോക് പദ്ധതി ഉദ്ഘാടനം ചെയ്തതോടെ മധ്യപ്രദേശ് ടൂറിസം മേഖലയ്ക്ക് സമ്മാനിക്കുന്നത് വലിയ കുതിപ്പ്. 850 കോടി രൂപയുടെ മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി വികസന പദ്ധതി ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കും എന്നാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെടാന്‍ മഹാകല്‍ ലോക് പദ്ധതി സഹായിക്കും എന്നാണ് കണക്കുകൂട്ടല്‍. ശിവന് സമര്‍പ്പിച്ചിരിക്കുന്ന മഹാകാലേശ്വര്‍ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നായതിനാല്‍ ഹിന്ദുവിശ്വാസ പ്രകാരം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ശിവന്റെ പ്രതിനിധാനമാണ് ജ്യോതിര്‍ലിംഗം എന്നാണ് വിശ്വാസം.

1

900 മീറ്ററിലധികം നീളമുള്ള ഇടനാഴിയില്‍ ശിവന്റെ ആനന്ദ താണ്ഡവ സ്വരൂപം, ശിവന്റെയും ശക്തി ദേവിയുടെയും 200 പ്രതിമകളും ചുവര്‍ചിത്രങ്ങളും ചിത്രീകരിക്കുന്ന സങ്കീര്‍ണ്ണമായ കൊത്തുപണികളുള്ള മണല്‍ക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച 108 തൂണുകള്‍ എന്നിവ ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ മുതല്‍ ശിവപുരാണത്തിലെ കഥകള്‍ ചിത്രീകരിക്കുന്ന 93 ശിവ പ്രതിമകളുമുണ്ട്.

നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്<br />നിശബ്ദരാകുന്നത് നിസഹായതയല്ല; സന്ദീപിനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്

2

ഓരോ പ്രതിമയ്ക്കും ഒരു ക്യുആര്‍ കോഡ് നല്‍കിയിട്ടുണ്ട്. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ പ്രസ്തുത പ്രതിമയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. മഹാകല്‍ പദ്ധതിയോടെ പൈതൃക ഘടനകളും പുനഃസ്ഥാപിക്കപ്പെടും. രുദ്രസാഗര്‍ തടാകം പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കും. കുളങ്ങളിലെ ജലനിരപ്പും ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ശുചീകരണം നടത്തും.

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

3

മഹാകാല്‍ ക്ഷേത്രത്തെ ക്ഷിപ്ര നദിയുമായി ബന്ധിപ്പിക്കുന്നതിന് 152 കെട്ടിടങ്ങള്‍ ഏറ്റെടുത്തിട്ടുമുണ്ട്. ക്ഷേത്ര പരിസരം ഏഴിരട്ടിയായി വികസിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മഹാകല്‍ ലോക് മേഖലയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിച്ച് തിരക്ക് ലഘൂകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. എല്ലാ എന്‍ട്രി പോയിന്റുകളിലും വികേന്ദ്രീകൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിക്കും

സ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാലസ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാല

4

വിനോദസഞ്ചാരികള്‍ക്കായി താമസ സൗകര്യങ്ങള്‍, എമര്‍ജന്‍സി സൗകര്യങ്ങള്‍, ഇ-വാഹനങ്ങള്‍, സോളാര്‍ പാര്‍ക്കിംഗ് എന്നിവയും സജ്ജീകരിക്കുന്നുണ്ട്. നിലവില്‍ പ്രതിവര്‍ഷം 1.5 കോടി ആളുകളാണ് ഉജ്ജയിനിയിലെ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. പദ്ധതിക്ക് ശേഷം ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ 24 മണിക്കൂറും ഇവിടെ സുരക്ഷ ഉറപ്പാക്കും.

5

തീര്‍ത്ഥാടന വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, മഹാകല്‍ ലോക് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുകയും നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുകയും ചെയ്യും എന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, മഹാരാജ്വാഡ, മഹാകാല്‍ ഗേറ്റ്, രുദ്രസാഗര്‍, ഹരി ഫടക് പാലം, രാംഘട്ട മുന്‍ഭാഗം, രുദ്രസാഗറിലെ സംഗീത ജലധാര, ബീഗം ബാഗ് റോഡ്, തുടങ്ങിയവ നവീകരിക്കും. കുംഭ മ്യൂസിയവും ഇതിനിടയില്‍ വികസിപ്പിക്കും. മഹാകാല്‍ ക്ഷേത്രം മുതല്‍ രാംഘട്ട് വരെയുള്ള പഴയ കാല്‍നട നടപ്പാതയ്ക്കിടയില്‍ പൂന്തോട്ടം സജ്ജീകരിക്കും.

English summary
Narendra Modi inaugurates Ujjain’s Mahakal corridor; here is the specifications of corridor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X