മോദിയുടെ പ്രസംഗം പോരെന്ന് ഉമാഭാരതി
ദില്ലി: വര്‍ത്തമാന ദേശീയ രാഷ്ട്രീയത്തിലെ പേരുകേട്ട പ്രസംഗകന് എന്നാണ് പൊതുവെ നരേന്ദ്ര മോദിയെ പറ്റി ആളുകള്‍ പറയാറുള്ളത്. ഭായിയോം ബഹനോം എന്ന് തുടങ്ങി പ്രത്യേക താളത്തില്‍ തുടങ്ങുന്ന മോദി പ്രസംഗങ്ങള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ സൂപ്പര്‍ ഹിറ്റുമാണ്. ചായ് വാല, ഷെഹ്സാദ തുടങ്ങി മോദിയുടെ പല പ്രയോഗങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
എന്നാല്‍ നരേന്ദ്ര മോദിയുടെ പ്രസംഗം അത്രയൊന്നും പോര എന്ന അഭിപ്രായമുള്ള ഒരാള്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഉണ്ട്. മറ്റാരുമല്ല, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ തീപ്പൊരി നേതാവുമായ ഉമാഭാരതിയാണ് അത്. അയോധ്യയിലെ രാമക്ഷേത്രം പോലുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെ ഉത്തരേന്ത്യയില്‍ കത്തിച്ച് നിര്‍ത്തിയ ഉമയ്ക്ക് മോദിയുടെ പ്രസംഗത്തിനോട് അത്ര മതിപ്പ് പോര.

മോദിയുടെ പ്രസംഗം കേള്‍ക്കാനല്ല, തങ്ങളുടെ പിന്തുണ അറിയിക്കാന്‍ വേണ്ടിയാണ് ആളുകള്‍ മോദി റാലിക്ക് തടിച്ചുകൂടുന്നത് എന്നാണ് ഉമാഭാരതി പറയുന്നത്. മോദി ഒരു നല്ല പ്രസംഗകനേ അല്ല. അടല്‍ ബിഹാരി വാജ്പേയിയുടെ പ്രസംഗം കേട്ടിട്ടുണ്ടോ. അതാണ് പ്രസംഗം. അടല്‍ജിയാണ് പ്രസംഗകന് - ഉമ പറയുന്നു.
തന്റെ മണ്ഡലമായ ഝാന്‍സിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ഉമാഭാരതി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മോദി നല്ലൊരു പ്രസംഗകനല്ല. എന്നാലും ഒരുപാട് ആളുകള്‍ അദ്ദേഹത്തിന്റെ റാലിയില്‍ എത്തിച്ചേരുന്നുണ്ട്. അത് പക്ഷേ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടിയല്ല. പാര്‍ട്ടിക്കുള്ള പിന്തുണ അറിയിക്കാന്‍ വേണ്ടിയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications