Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍, രാമക്ഷേത്രം... ചരിത്രം ആഗസ്റ്റ് 5 ഓര്‍മിക്കുമെന്ന് പ്രധാനമന്ത്രി; യുപിയില്‍ രാഷ്ട്രീയ നീക്കമോ?

ദില്ലി: ചരിത്രത്തില്‍ ആഗസ്റ്റ് അഞ്ച് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു വര്‍ഷം മുമ്പ് കശ്മീരിന്റെ പ്രത്യേക പദവി മരവിപ്പിച്ച ഭരണഘടനയിലെ ആര്‍ട്ടികിള്‍ 370 റദ്ദാക്കിയ നടപടി സംബന്ധിച്ച് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് മോദി രാമക്ഷേത്രവും കസ്മീരും സൂചിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ആദ്യ ചുവട് വച്ചത്. ഇന്ന് വലിയ രാമക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മോദി പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത്. 2020 ആഗസ്റ്റ് 5നാണ് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. ഈ രണ്ട് സംഭവങ്ങളാണ് ആഗസ്റ്റ് അഞ്ച് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കുമെന്ന് നരേന്ദ്ര മോദി പറയാന്‍ കാരണം.

n

കൊവിഡ് പോലുള്ള മഹാമാരി കാലത്തും യുപിയിലെ 15 കോടി ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. മുമ്പ് ഇത്തരം പ്രതിസന്ധിയുണ്ടാകുമ്പോള്‍ എല്ലാ സംവിധാനങ്ങളും തകരാണ് പതിവ്. വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുപിയില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. തൊഴില്‍ ഉറപ്പാക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നുവരികയാണ്. അതേസമയം, വലിയ പദ്ധതികള്‍ നിര്‍ത്തിവച്ചിട്ടുമില്ല.

ഹൈവേ, എക്‌സ്പ്രസ് വേ, പ്രതിരോധ ഇടനാഴി എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുകയാണെന്നും മോദി യുപിയില്‍ നിന്നുള്ള ഗുണഭോക്താക്കളോട് പറഞ്ഞു. വിളകള്‍ വില്‍ക്കുന്നതിനും വളം വിതരണം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ചും മോദി സംസാരിച്ചു. കൊവിഡ് കാലത്തും യുപിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നും മോദി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഉത്തര്‍ പ്രദേശ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും തിരഞ്ഞെടുപ്പ്. ബിജെപി വന്‍ ഒരുക്കമാണ് യുപി ഭരണം നിലനിര്‍ത്താന്‍ വേണ്ടി ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കുകയാണ്. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലും ഉത്തര്‍ പ്രദേശിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഈ വേളയിലാണ് അയോധ്യയും കശ്മീരുമെല്ലാം സൂചിപ്പിച്ചുള്ള മോദിയുടെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയാണ് കേന്ദ്രസര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് ചെയ്തത്. ഇപ്പോള്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍. കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ വേര്‍ത്തിരിച്ചു. കശ്മീരില്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണമാണ്. ലഡാക്കില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണവും. കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചാണ് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+