കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കേന്ദ്രമന്ത്രിമാര്‍ ഇവരാണ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 45 പേരെയാണ്. അതില്‍ല്‍ 24 പേര്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായിരിക്കും. 11 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും.

പ്രതിരോധ വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കയ്യാളും. ബിജെപി അധ്യക്ഷന്‍ രാജ്മാഥ് സിങിനായിരിക്കും ആഭ്യന്തരവകുപ്പിന്റെ ചുമതല. സുഷമ സ്വരാജ് (വിദേശകാര്യം), ഹര്‍ഷ വര്‍ദ്ധന്‍(ആരോഗ്യം), രവിശങ്കര്‍ പ്രസാദ്(വാര്‍ത്താവിതരണം), അരുണ്‍ ജെയ്റ്റ്‌ലി( ധനകാര്യം), നിതിന്‍ ഗഡ്കരി(ഉപരിതല ഗതാഗതം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാര്‍. മോദിയുടെ ക്യാബിനറ്റിലെ അംഗങ്ങളെ കാണാം...

രാജ്‌നാഥ് സിംഗ്

രാജ്‌നാഥ് സിംഗ്

ബിജെപി ദേശീയ പ്രസിഡന്റ് രാജനാഥ് സിംഗ് കേന്ദ്രമന്ത്രിസഭയില്‍ ുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഭ്യനത്ര വകുപ്പിന്റെ ചുമതലയാകും രാജനാഥ് സിംഗിന്

സുഷമ സ്വരാജ്

സുഷമ സ്വരാജ്

പ്രതിപക്ഷ നോവായി തിളങ്ങിയ സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയാകാനാണ് സാധ്യത

നിതിന്‍ ഗഡ്ക്കരി

നിതിന്‍ ഗഡ്ക്കരി

ഉപരിതല ഗതാഗതവകുപ്പിന്റെ ചുമതലയാണ് നിതിന്‍ ഗഡ്ക്കരിയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്

അരുണ്‍ ജെയ്റ്റ്‌ലി

അരുണ്‍ ജെയ്റ്റ്‌ലി

അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ധനകാര്യവകുപ്പിന്റെ ചുമതലയാണെന്ന് ഏറെക്കുറെ ഉറപ്പാണ്

രവിശങ്കര്‍ പ്രസാദ്

രവിശങ്കര്‍ പ്രസാദ്


വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായി രവിശങ്കര്‍ പ്രസാദ് ചുമതലയേല്‍ക്കും

അനന്ത്കുമാര്‍

അനന്ത്കുമാര്‍

പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതലയാകും അനന്ത്കുമാറിന്

ഹര്‍ഷവര്‍ദ്ധന്‍

ഹര്‍ഷവര്‍ദ്ധന്‍

ആരോഗ്യവകുപ്പ് മന്ത്രിയായായി ഹര്‍ഷവര്‍ദ്ധന്‍ ചുമതലയേല്‍ക്കാനാണ് സാധ്യത

രാംവിലാസ് പാസ്വാന്‍

രാംവിലാസ് പാസ്വാന്‍

ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍ കാര്‍ഷിക വകുപ്പമന്ത്രിയായി ചുമതലയേല്‍ക്കും

ഉമാഭാരതി

ഉമാഭാരതി

ബിജെപി പ്രമുഖ നേതാക്കളിലൊരാളാ ഉമാഭരാതിയും ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന

ഗോപിനാഥ് മുണ്ടെ

ഗോപിനാഥ് മുണ്ടെ

ഗോപിനാഥ് മുണ്ടെയ്ക്കും ക്യബിനറ്റ് പദവി കല്‍പ്പിയ്ക്കുന്നുണ്ട്

വികെ സിംഗ്

വികെ സിംഗ്

വികെ സിംഗിനെയും ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടികയിലേക്ക് പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്. പ്രതിരോധസഹമന്ത്രിയാകാനാണ് സാധ്യത

മേനകഗാന്ധി

മേനകഗാന്ധി

മേനക ഗാന്ധിയും കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇവരുടെ വകുപ്പ് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല

പിയൂഷ് ഗോയല്‍

പിയൂഷ് ഗോയല്‍

പിയൂഷ് ഗോയലും കേന്ദ്രമന്ത്രിമാരുടെ പട്ടികയിലുണ്ട്.

ഡിവി സദാനന്ദ ഗൗഡ

ഡിവി സദാനന്ദ ഗൗഡ

മുന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിമാരുടെ പട്ടികയിലുണ്ടെന്ന് സൂചനയുണ്ട്്

സ്മൃതി ഇറാനി

സ്മൃതി ഇറാനി

അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മികച്ച മത്സരം കാഴ്ചവച്ച സ്മൃതി ഇറാനിയും കേന്ദ്രമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. ശിശുക്ഷേമ വകുപ്പ് ഇവര്‍ക്ക് ലഭിയ്ക്കനാണ് സാധ്യത

നജ്മ ഹെപ്തുള്ള

നജ്മ ഹെപ്തുള്ള

ഡോ നജ്മ ഹേപ്തുള്ളയും കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകും. എ്ന്നാല്‍ഇവരുടെ വകുപ്പ് തീരുമാനിച്ചിട്ടില്ല. നജ്മയുടെ മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് സൂചന

നിര്‍മ്മല സീതാരാമന്‍

നിര്‍മ്മല സീതാരാമന്‍

നിര്‍മ്മല സീതാരാമന്‍ കേന്ദ്രമന്ത്രിമാരുടെ പട്ടികയിലുണ്ടെന്നാണ് സൂചന

കല്‍രാജ് മിശ്ര

കല്‍രാജ് മിശ്ര

മുതിര്‍ന്ന് ബിജെപി നേതാവ് കല്‍രാജ് മിശ്രയും മന്ത്രിസഭയില്‍ ഉണ്ടാകും

ഉപേന്ദ്ര കുശ്വാഹ

ഉപേന്ദ്ര കുശ്വാഹ

രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവും ഉപേന്ദ്ര കുശ്വാഹയും മന്ത്രിസഭയില്‍ ഉണ്ടാകും

ധര്‍മ്മേന്ദ്ര പ്രധാന്‍

ധര്‍മ്മേന്ദ്ര പ്രധാന്‍

ബീഹാറില്‍ നിന്നുള്ള രാജ്യസഭാഗംമായ ധര്‍മ്മേന്ദ്ര പ്രധാനും രാജ്യ സഭയില്‍ ഉണ്ടാകും

രാധാ മോഹന്‍ സിംഗ്

രാധാ മോഹന്‍ സിംഗ്

മുതിര്‍ന്ന ബിജെപി നേതാവ് രാധാ മോഹന്‍ സിംഗും കേന്ദ്രമന്ത്രിമാരുടെ പട്ടികയിലുണ്ടത്രേ

English summary
Narendra Modi's Cabinet Ministers: Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X