കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ഭാര്യയുടെ വിവരാവകാശ അപേക്ഷ തള്ളി

  • By Gokul
Google Oneindia Malayalam News

അഹമ്മദാബാദ്: തനിക്കേര്‍പ്പെടുത്തിയ സുരക്ഷാ കാര്യങ്ങളില്‍ അസംതൃപ്തയായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ നല്‍കി വിവരാവകാശ അപേക്ഷ അധികൃതര്‍ തള്ളി. യശോദ ബെന്നനിന്റെ അപേക്ഷ വിവരാവകാശ പരിധിയില്‍ വരുന്നതല്ലെന്ന് അറിയിച്ചാണ് തള്ളിയിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളായതിനാല്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് മെഹ്സാന ജില്ല പൊലീസ് സൂപ്രണ്ട് ജെ ആര്‍ മൊതാലിയ അറിയിച്ചു.

നവംബര്‍ 24നാണ് യശോദ ബെന്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ തനിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ കാര്യങ്ങളെക്കുറിച്ചായിരുന്നു യശോദ ബെന്നിന് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം രഹസ്യാന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വിവരം നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

jashodaben

അപേക്ഷ നല്‍കി ഒരു മാസത്തിനുശേഷമാണ് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് മറുപടി നല്‍കിയിട്ടുള്ളത്. ഗുജറാത്ത് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ലോക്കല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴില്‍ വരുന്ന വിവരങ്ങളാണ് യശോദബെന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അവ നില്‍കുന്നത് സുരക്ഷയെ ബാധിക്കുമെന്നുമാണ് അധികൃതരുടെ വാദം.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ മെയ് 26 മുതലാണ് യശോദ ബെന്നിന് സുരക്ഷ നല്‍കി വരുന്നത്. ഇതിനെതിരെ യശോദ ബെന്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. താന്‍ പൊതു ഗതാഗത സൗകര്യം ഉപയോഗിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

English summary
Narendra Modi's wife Jashodaben denied information under RTI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X