മോദി അമേരിക്കൻ പ്രസിഡന്റ് ആകുമോ...? ആകാംക്ഷയോടെ ലോകം

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്‌റ് ഗുജറാത്ത് സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത മോദിയോട് അമേരിക്കയില്‍ നിന്നുള്ള വ്യവസായികള്‍ പറഞ്ഞത് എന്തെന്നോ, മോദി അമേരിക്കന്‍ പ്രസിഡന്‌റ് ആവണമെന്ന്...

പ്ലീസ് ഒന്ന് അമേരിക്കയിലേക്ക് വരൂ...

മോദിയുടെ വ്യക്തി പ്രഭാവത്തില്‍ വൈബ്രന്‌റ് ഗുജറാത്ത് സമ്മേളനത്തില്‍ എത്തിയ വ്യവസായികളെല്ലാം മയങ്ങി പോയി. അവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, 'അങ്ങ് അമേരിക്കയിലേക്ക് വരൂ'.

അമേരിക്കന്‍ പ്രസിഡന്‌റ് ആവണം

മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചത് കാഴ്ച കാണാനല്ല, അമേരിക്കന്‍ പ്രസിഡന്‌റായി മോദി വരണമെന്നാണ് ഹോണ്ട്‌സ് മാന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായ പീറ്റര്‍ ഹോണ്ട്‌സ്മാന്‌റെ ആവശ്യം. കഴിഞ്ഞ വര്‍ഷം മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ തന്നെ എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നും പീറ്റര്‍ പറയുന്നു

'ഡിജിറ്റല്‍ അമേരിക്ക'

ഡിജിറ്റല്‍ ഇന്ത്യ, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പോലെ അമേരിക്കയില്‍ വിപ്ലവകരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ മോദിക്ക് മാത്രമേ കഴിയുള്ളുവത്രേ. അമേരിക്കയില്‍ ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഒന്നും ദീര്‍ഘവീക്ഷണത്തോടെ ഉള്ളതല്ല. മോദിയെ പോലൊരു നേതാവിന് മാത്രമേ അത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയൂ എന്നും വ്യവസായികള്‍ പറയുന്നു.

ട്രംപ് വന്നില്ലേ, പിന്നെയാണോ മോദി...

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയത്തോടെയാണ് വ്യവസായിയായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‌റായിരിക്കുന്നത്. അപ്പോള്‍ മോദി അമേരിക്കയില്‍ എത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും വ്യവസായികള്‍. അമേരിക്കയിലെ ശക്തമായ വിഭാഗമാണ് ഇന്ത്യക്കാര്‍ അതിനാല്‍ മോദിയെ ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്‌റായി കാണേണ്ടി വരുമോ....?

English summary
Businessman Peter Huntsman who went on to say that "many in the US" wanted Mr Modi to take over the American leadership.
Please Wait while comments are loading...