• search

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വേദം; വേദങ്ങളിൽ സൂര്യനെ പരിഗണിക്കുന്നത്...

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: കാലാവസ്ഥയെ പ്രതിരോധിക്കാൻ വേദങ്ങളിലേക്ക് മടങ്ങടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐ എസ് എ) സ്ഥാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൂര്യനെ വേദത്തിൽ എങ്ങിനെയാണ് പരാമർശിച്ചിരിക്കുന്നതെന്നും അദ്ദേഹം സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

  രാഷ്ട്രപതി ഭവനിലാണ് ഐ എസ് എയുടെ സ്ഥാപന സമ്മേളനം നടന്നത്. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമാണ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. സൂര്യനെയാണ് ലോകത്തിന്റെ ആത്മാവായി വേദങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്. സൂര്യന്‍ തന്നെയാണ് ജീവന്റെ പോഷണത്തിന് സഹായിക്കുന്നതും. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഈ പുരാതന ആശയങ്ങളിലേക്ക് നാം തിരിച്ചു പോകേണ്ടിയിരിക്കുന്നുവെന്ന് മോദി പറഞ്ഞു.

  121 രാജ്യങ്ങളുടെ കൂട്ടായ്മ

  121 രാജ്യങ്ങളുടെ കൂട്ടായ്മ

  ഇന്ത്യയും ഫ്രാന്‍സും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സൂര്യപ്രകാശ സമൃദ്ധമായ 121 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്‍റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ ഫോസില്‍ ഊര്‍ജ്ജത്തിന് പകരം സൌരോര്‍ജ്ജത്തെ ഉപയോഗിക്കുക എന്നുള്ളതാണ് കൂട്ടായ്മയുടെ ലക്ഷ്യം. സൌരോര്‍ജ്ജ സാങ്കേതിക ചിലവ് കുറഞ്ഞതാക്കുന്നതിന് 10 കര്‍മ്മ പദ്ധതികള്‍ നിര്‍ദേശിച്ച മോദി 2012 ആകുമ്പോഴേക്കും 175 ഗിഗാ വാറ്റ്സ് സൗര വൈദ്യുതി ഇന്ത്യ ഉത്പാദിപ്പിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ജീവനെ പരിപോഷിപ്പിക്കുന്ന ശക്തിയായാണ് വേദങ്ങളില്‍ സൂര്യനെ പരിഗണിക്കുന്നത്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ നാം ആ പുരാതന ആശയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.

  അമ്പതിലധികം രാജ്യങ്ങൾ

  അമ്പതിലധികം രാജ്യങ്ങൾ

  യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അമ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യും ഫ്രാൻസും 14 കരാറുകളിൽ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

  പ്രതിരോധ മേഖലയിലെ സഹകരണം ഫ്രാന്‍സിന് വിലപ്പെട്ടത്

  പ്രതിരോധ മേഖലയിലെ സഹകരണം ഫ്രാന്‍സിന് വിലപ്പെട്ടത്

  ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സഹകരണം ഫ്രാന്‍സിന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കി. യൂറോപ്പിലെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായി മാറാനാണ് ഫ്രാന്‍സിന്റെ ശ്രമം. തെക്കനേഷ്യയിലെ ഫ്രാന്‍സിന്റെ പ്രധാന പങ്കാളി ഇന്ത്യയാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെ സുസ്ഥിരത ഫ്രാന്‍സ് ആഗ്രഹിക്കുന്നതായും മക്രോണ്‍ പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പാണ് ഫ്രഞ്ച് പ്രസിഡന്റിനും ഭാര്യ ക്ലൗഡ് മക്രോണിനും ലഭിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്ന് ഫ്രഞ്ച് രാഷ്ട്രത്തലവനെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദിക്കൊപ്പം വാരാണസിയിലേക്ക് പോകുന്ന മക്രോണ്‍ മോദിക്കൊപ്പം ഗംഗയില്‍ സവാരി നടത്തും.

  14 കരാറുകൾ

  14 കരാറുകൾ

  ഭീകരവാദ സംഘടനകള്‍ ധനസമാഹരണത്തിനായി നടത്തുന്ന മയക്കുമരുന്ന് കച്ചവടം പൂര്‍ണ്ണമായും തടയുക, കുടിയേറ്റ വ്യവസ്ഥകള്‍ ലളിതവല്‍ക്കരിക്കുക, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത, അതിവേഗ തീവണ്ടികളുടെ ആധുനികവല്‍ക്കരണ സഹായം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക ആഭ്യാസങ്ങള്‍ വര്‍ധിപ്പിക്കുക, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്ക് നൂറ് മില്യണ്‍ യൂറോയുടെ ഫ്രഞ്ച് ധനസഹായം, നിര്‍ണ്ണായക വിവരങ്ങളുടെ കൈമാറ്റം, ജൈതാപൂര്‍ ആണവ പദ്ധതി പൂര്‍ത്തീകരണം, സോളാര്‍ പദ്ധതികളിലെ സഹകരണം എന്നിവയാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുപ്രധാന കരാറുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് 20 വര്‍ഷത്തെ പഴക്കം മാത്രമാണുള്ളതെങ്കിലും ആത്മീയതലത്തില്‍ ഇരുരാജ്യങ്ങളും നൂറ്റാണ്ടുകളായി സുഹൃത്തുക്കളാണ്.

  കണ്ണൂരിൽ 'ആക്ഷൻ ഹീറോ ബിജു' സ്റ്റൈൽ തെറിവിളി; ഡിവൈഎസ്പിക്ക് വയർലെസിലൂടെ തെറിവിളി, സംഭവം ഇങ്ങനെ...

  മുൻ പ്രധാനമന്ത്രിക്ക് നേരെ ചെരിപ്പേറ്; മദ്രസ വിദ്യാർത്ഥിയെ പാർട്ടി അനുയായികൾ കൈകാര്യം ചെയ്തു!

  English summary
  Prime Minister Narendra Modi called for concessional and less-risky finances for raising the share of solar electricity in the energy mix and pledged to generate 175 gigawatts (GW) of electricity in India from renewable energy sources by 2022.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more