കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കോട്ട് ലേലത്തിനെടുത്തയാള്‍ക്ക് പ്രത്യുപകാരമായി 54 കോടിയുടെ ഭൂമി

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ വിവാദ കോട്ട് ലേലത്തിനെടുത്തപ്പോള്‍ തന്നെ അയാള്‍ക്ക് എന്തെങ്കിലുമൊക്കെ സര്‍ക്കാര്‍ ചെയ്തു കൊടുക്കുമെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. അക്കാര്യം ശരിവെക്കുംവിധമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നരേന്ദ്ര മോദിയുടെ പേര് സ്വര്‍ണനൂലുകള്‍ മുദ്രണം ചെയ്യപ്പെട്ട കോട്ട് 4.31 കോടി രൂപയ്ക്ക് ലേലത്തിനെടുത്ത വജ്രവ്യാപാരി ലാല്‍ജിഭായി പട്ടേലിന് 54 കോടി രൂപ വിലവരുന്ന ഭൂമി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്.

നേരത്തെ ഇദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നുതന്നെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തതായിരുന്നു 12,000 ചതുരശ്രയടി വരുന്ന ഭൂമി. പൊതുജനോപകാര പദ്ധതികള്‍ക്കായിരുന്നു ഭൂമി ഏറ്റെടുത്തതെങ്കിലും അത് തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചത് ഏതിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. സ്ഥലത്ത് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ക്ലബ്ബ് നിര്‍മിക്കാമെന്നാണ് ലാല്‍ജി ഭായിയുടെ വാഗ്ദാനം.

suit

ലാല്‍ജി ഭായിയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരം വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാണ് ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നത് എന്നാണ് വിവരം. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൂടി അംഗീകരം നല്‍കിയാല്‍ ഉടന്‍ ഭൂമി ലാല്‍ജിക്ക് സ്വന്തമാകും. അതേസമയം, ഭൂമി തിരിച്ചു നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

വ്യവസ്ഥകളില്‍ ഇളവു നല്‍കി സര്‍ക്കാര്‍ ഭൂമി തിരിച്ചു നല്‍കുന്നത് കോട്ട് ലേലത്തിനെടുത്തതിന്റെ പ്രത്യുപകാരമാണെന്ന് കോണ്‍ഗ്രസ് അംഗം നിതിന്‍ ബറൂച്ച ആരോപിച്ചു. കര്‍ഷകരില്‍ നിന്നും മറ്റും ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ ഇത്തരമൊരു സംഭവം നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Narendra Modi suit buyer to get back land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X