കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ദക്ഷിണേന്ത്യയിലേക്ക്; 2024ല്‍ പിടിച്ചെടുക്കും സംസ്ഥാനങ്ങള്‍, 25000 കോടി മുടക്കി തുടക്കം

Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലേക്ക്. വന്‍ പ്ലാനാണ് ബിജെപിയുടെ മുന്നിലുള്ളത്. വളരെ ജാഗ്രതയോടെ തയ്യാറാക്കിയ ഈ പ്ലാന്‍ നടപ്പാക്കുന്നത് മോദി തന്നെയാണ്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ബിജെപിക്ക് ഇതുവരെ കര്‍ണാടകത്തില്‍ ഒഴിച്ച് വേറെ ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

ദ്വിദിന സന്ദര്‍ശനത്തിനാണ് മോദി എത്തുന്നത്. 2024ല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സീറ്റ് നേടണമെന്ന പ്ലാനാണ് ബിജെപിക്ക് മുന്നിലുള്ളത്. കഴിഞ്ഞ തവണ ബംഗാളില്‍ നേടിയത് പോലെയുള്ള അപ്രതീക്ഷിത കുതിപ്പാണ് മോദിക്ക് മുന്നിലുള്ളത്. അതിനുള്ള തുടക്കം ഇതാ ഇങ്ങനെയാണ്.....

1

നിരവധി പദ്ധതികളാണ് ദ്വിദിന സന്ദര്‍ശനത്തില്‍ മോദി തറക്കല്ലിടാന്‍ പോകുന്നത്. 25000 കോടിക്ക് മുകളില്‍ വരുന്ന പദ്ധതികളാണ് ഇവ. എല്ലാം കൃത്യമായി പ്ലാന്‍ ചെയ്താണ് എത്തുന്നത്. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് മാസം മാത്രമാണ് ബാക്കിയാണ്. നിരവധി സംസ്ഥാനങ്ങളില്‍ കേന്ദ്രം നിയമിച്ച ഗവര്‍ണര്‍മാരും ഭരിക്കുന്ന പാര്‍ട്ടികളും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ട്. ഇതെല്ലാം ബിജെപിക്ക് ഗുണകരമാകുമോ എന്നാണ് അറിയാനുള്ളത്.

2

ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍

ഇന്ത്യയുടെ വളര്‍ച്ച ശക്തിപ്പെടുത്തുകയാണ് മോദിയുടെ ആദ്യ ലക്ഷ്യം. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യയില്‍ നിന്നാണ് ആരംഭിച്ചത്. മൊത്തത്തില്‍ ദക്ഷിണേന്ത്യയെ അവഗണിക്കരുതെന്ന സന്ദേശമാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ യാത്രയ്ക്ക് വന്‍ ജനസാന്നിധ്യമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മാസത്തോളം മാധ്യമങ്ങളില്‍ അത് നിറഞ്ഞ് നില്‍ക്കുകയും ചെയ്ത്ു. ഇന്ന് ദക്ഷിണേന്ത്യയുടെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ മോദി ഉദ്ഘാടനം ചെയ്തു. ചെന്നൈ-മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ്സാണിത്.

3

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

കര്‍ണാടകത്തിലെ ഇതിഹാസങ്ങളായ കവി കനകദാസനും മഹര്‍ഷി വാല്‍മീകിക്കും ബെംഗളൂരുവില്‍ മോദി ആദരമര്‍പ്പിച്ചു. കെംപഗൗഡ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 108 അടി ഉയരത്തിലുള്ള നാദപ്രഭുവിന്റെ വെങ്കല പ്രതിമയും മോദി വിമാനത്താവളത്തില്‍ അനാച്ഛാദനം ചെയ്തു. ഇന്ന് തന്നെ പ്രധാനമന്ത്രി തമിഴ്‌നാട്ടിലും സന്ദര്‍ശനത്തിനെത്തും. ഇവിടെയും ബിജെപിക്ക് വലിയ പ്ലാനുണ്ട്.

4

ദക്ഷിണേന്ത്യയില്‍ കര്‍ണാടക കഴിഞ്ഞാല്‍ തെലങ്കാനയും തിരഞ്ഞെടുപ്പിലേക്ക് പോകാനുള്ളതാണ്. അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മോദിയുടെ ഉദ്ദേശം ദക്ഷിണേന്ത്യയും ബിജെപി കോട്ടയായി മാറ്റുകയാണ്. അതിലൂടെ ഉത്തര-ദക്ഷിണ വിഭജനം മാറ്റിയെടുക്കുകയാണ്. പശ്ചിമ, ഉത്തര, മധ്യ, വടക്ക്-കിഴക്ക് ഇന്ത്യകള്‍ കഴിഞ്ഞ്, ബിജെപി അടുത്ത ലക്ഷ്യമായി എടുക്കുന്നത് ദക്ഷിണേന്ത്യയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

5

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

കര്‍ണാടകത്തിലും തെലങ്കാനയിലുമാണ് ബിജെപി വലിയ സാധ്യതകള്‍ കാണുന്നത്. മോദിയുടെ വരവും അതും മുന്നില്‍ കണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകം നിലനിര്‍ത്തുകയും തെലങ്കാന പിടിക്കുകയും ചെയ്യുന്നത് മോദിക്ക് വന്‍ ബൂസ്റ്റിംഗ് നല്‍കും. കര്‍ണാടകത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. തെലങ്കാനയില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി ഉയര്‍ന്നിരിക്കുകയാണ്.

6

ആന്ധ്രയിലും ബിജെപിയെ ഉണര്‍ത്താനായിട്ടാണ് മോദി എത്തുന്നത്. ഇവിടെ നിരവധി പദ്ധതികള്‍ക്കാണ് മോദി തറക്കല്ലിടുക. വിശാഖപട്ടണത്ത് 10500 കോടിയുടെ പദ്ധതികളാണ് വരുന്നത്. തെലങ്കാനയിലെ രാമഗുണ്ടത്ത് 9500 കോടിയുടെ പദ്ധതികള്‍ക്കും തറക്കല്ലിടും. ഇത് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടിട്ടാണ്. കെസിആര്‍ കടുത്ത മോദി വിരുദ്ധനായി മാറിയിരിക്കുകയാണ്. തെലങ്കാനയില്‍ ചെറുപാര്‍ട്ടികളുമായി സഖ്യത്തിനും മോദി ശ്രമിക്കും.

7

തമിഴ്‌നാട്ടില്‍ വന്‍ വെല്ലുവിളി നേരിടുന്ന സമയത്താണ് ബിജെപിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നത്. നിരവധി വിഷയങ്ങളില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിലാണ് മോദി. ആദ്യത്തേത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതാണ്. ഇത് ഡിഎംകെയ്ക്ക് ഗുണം ചെയ്തിരിക്കുകയാണ്. കേരളത്തില്‍ ഗവര്‍ണറുമായുള്ള പോരാട്ടമാണ് നടക്കുന്നത്. ഇത് കേന്ദ്രവുമായി നേരിട്ടുള്ള പോരാട്ടമാണ്. തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലും ഇതേ പ്രശ്‌നമുണ്ട്. ഇതെല്ലാം മറികടന്ന് ബിജെപിയെ ലക്ഷ്യം നേടാന്‍ മോദി സഹായിക്കുമെന്ന് കരുതാം.

English summary
narendra modi taking care of bjp's mission south, pm launching mega projects aiming to gain in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X